ലഹരിമരുന്ന്‌ നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഒമ്പതാം ക്ലാസുകാരന്‍ അറസ്‌റ്റില്‍

0

ലഹരിമരുന്ന്‌ നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഒമ്പതാം ക്ലാസുകാരന്‍ അറസ്‌റ്റില്‍. സൗഹൃദം നടിച്ച്‌ പതിനൊന്നോളം പെണ്‍കുട്ടികളെയാണ്‌ 14 വയസുകാരന്‍ പീഡനത്തിനിരയാക്കിയത്‌. കണ്ണൂര്‍ നഗരത്തിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കളാണ്‌ പരാതിയുമായി പോലീസിനെ സമീപിച്ചത്‌. പെണ്‍കുട്ടിയെ മാനസികമായും ലൈംഗികമായും പീഡിപിച്ചതിനെ തുടര്‍ന്ന്‌ കുട്ടി ആത്മഹത്യയ്‌ക്കു ശ്രമിച്ചിരുന്നു.
വിദ്യാര്‍ത്ഥി തന്നെ ലഹരിമരുന്നിന്‌ അടിമയാക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്‌തുവെന്നാണ്‌ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പോലിസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ 14 വയസുകാരനെ പിടികൂടിയത്‌. കണ്ണൂര്‍ ടൗണ്‍ പോലീസ്‌ സേ്‌റ്റഷന്‍ പരിധിയിലെ ആണ്‍കുട്ടി വയനാട്‌ ജുവനൈല്‍ ലഹരിമുക്‌ത ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലാണ്‌.
പെണ്‍കുട്ടി ലഹരിക്ക്‌ അടിമയാണെന്നു തിരിച്ചറിഞ്ഞതോടെ ലഹരിമുക്‌ത കേന്ദ്രത്തിലേക്ക്‌ മാറ്റിയിരുന്നു. ഇതിനിടെ കണ്ണൂര്‍ അസി. സിറ്റി പോലീസ്‌ കമ്മിഷണര്‍ക്ക്‌ പരാതി നല്‍കിയതോടെ പോലീസ്‌ അതിവേഗം അന്വേഷണമാരംഭിക്കുകയായിരുന്നു. തുടര്‍ന്നാണ്‌ പതിനൊന്നുപേര്‍ പീഡനത്തിനിരയായതായി വ്യക്‌തമായത്‌.
കണ്ണൂര്‍ നഗരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന്‌ റാക്കറ്റില്‍ നിന്നാണ്‌ 15 വയസുകാരന്‌ സിന്തറ്റിക്ക്‌ മയക്കുമരുന്ന്‌ ലഭിച്ചതെന്നാണ്‌ പൊലീസ്‌ അന്വേഷണത്തില്‍ വ്യക്‌തമായത്‌.പ്രണയം നടിച്ചാണ്‌ 14 വയസുകാരന്‍ പെണ്‍കുട്ടിയെ വലയില്‍ വീഴ്‌ത്തിയത്‌. തുടര്‍ന്ന്‌ സൗജന്യമായി മയക്കുമരുന്ന്‌ ഉപയോഗിക്കാന്‍ നല്‍കുകയായിരുന്നു. കണ്ണൂര്‍ തോട്ടട ബീച്ച്‌. മുഴപ്പിലങ്ങാട്‌ ഡ്രൈവ്‌ ഇന്‍ ബീച്ച്‌ പയ്ാമ്‌യബലം തുടങ്ങിയസ്‌ഥലങ്ങളില്‍ കൊണ്ടുപോയാണ്‌ ലഹരി നല്‍കിയത്‌. ഇതോടെ പഠനത്തില്‍ അതിമിടുക്കിയായ പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ താളം തെറ്റാന്‍ തുടങ്ങി. മയക്കുമരുന്നിന്‌ അടിമയായ പെണ്‍കുട്ടിയെ ഇവ വേണമെങ്കില്‍ ശാരീരികമായി വഴങ്ങാന്‍ പ്രേരിപിച്ചു.
മയക്കുമരുന്ന്‌ നല്‍കുന്നതിനായി പെണ്‍കുട്ടിയെ പല തവണ ലൈംഗിക ചൂഷണത്തിനിരയാക്കുകയും പിന്നീട്‌ ചവിട്ടുകയും അടിക്കുകയും ചെയ്‌തതായി പറയുന്നു.ഇതിനിടെയില്‍ 14 വയസുകാരന്റെ സഹോദരനും നേരത്തെ മയക്കുമരുന്ന്‌ കേസില്‍ പ്രതിയായ സുഹൃത്തും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക്‌ കുട്ടി മയക്കുമരുന്ന്‌ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അയച്ചു നല്‍കി പരസ്യപ്പെടുത്തുമെന്ന്‌ പറഞ്ഞ്‌ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്‌.

Leave a Reply