മുങ്ങിപ്പോയ പ്രസിദ്ധമായ സാന്‍ ഹൊസെ പടക്കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്കടുത്ത് അടുത്തിടെ കണ്ടെത്തിയ രണ്ട് കപ്പലുകളിലുമായി 1700 കോടി ഡോളര്‍ സ്വര്‍ണമെന്ന് ന്യൂസ് വീക്ക് റിപ്പോര്‍ട്ട്

0

മാഡ്രിഡ്: മുങ്ങിപ്പോയ പ്രസിദ്ധമായ സാന്‍ ഹൊസെ പടക്കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്കടുത്ത് അടുത്തിടെ കണ്ടെത്തിയ രണ്ട് കപ്പലുകളിലുമായി 1700 കോടി ഡോളര്‍(ഏകദേശം 1.33 ലക്ഷം കോടി രൂപ) വിലമതിക്കുന്ന സ്വര്‍ണമെന്ന് ന്യൂസ് വീക്ക് റിപ്പോര്‍ട്ട്.
62 തോക്കുകളുള്ള സാന്‍ ഹൊസെ 1708- ജൂണ്‍ എട്ടിനാണു ബ്രിട്ടീഷുകാര്‍ മുക്കിയത്. പനാമയില്‍നിന്ന് പുറപ്പെട്ട കപ്പലുകള്‍ കരീബിയന്‍ തീരത്തിനടുത്ത് കാര്‍ട്ട്ജീന തുറമുഖത്തിനടുത്തുവച്ചാണ് ആക്രമിക്കപ്പെട്ടത്. സ്‌പെയിന്‍ െസെന്യത്തിന്റെ പിന്‍ബലമുണ്ടായിരുന്നെങ്കിലും യുദ്ധത്തില്‍ പരാജയപ്പെട്ടു. 600 പട്ടാളക്കാരില്‍ ഒരാള്‍ മാത്രമാണ് അന്നു രക്ഷപ്പെട്ടത്.
കപ്പല്‍ പിന്നീട് കണ്ടെത്തിയത് 2015 ലായിരുന്നു. കപ്പലിന്റെ പുതിയ ദൃശ്യങ്ങള്‍ സ്പാനിഷ് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. സ്വര്‍ണം അടക്കം വിലപിടിപ്പുള്ള പലതും ഇതിനുള്ളിലുണ്ടെന്നു പറയുന്നു. പ്രധാന കപ്പലിന് അടുത്തായി ഒരു ബോട്ടും പായ്ക്കപ്പലുമാണുള്ളത്. ഇതിന്റെ വീഡിയോ പകര്‍ത്തിയത് റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കുന്ന വാഹനത്തിലൂടെയാണ്. രണ്ട് കപ്പലുകള്‍ക്കും 200 വര്‍ഷം പഴക്കമുണ്ടെന്നു കരുതുന്നതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. റിമോട്ട് നിയന്ത്രിത വാഹനം കരീബിയന്‍ തീരത്തുനിന്ന് 3,100 അടി താഴ്ചയിലേക്ക് അയച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നീലയും പച്ചയും നിറങ്ങളിലുള്ള ചിത്രങ്ങളില്‍ സ്വര്‍ണ നാണയങ്ങള്‍, മണ്‍പാത്രങ്ങള്‍, കടല്‍ത്തട്ടില്‍ ചിതറിക്കിടക്കുന്ന കേടുകൂടാത്ത പോര്‍സെലെന്‍ കപ്പുകള്‍, തോക്കുകള്‍ എന്നിവ കാണാമെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍.
നൂറ്റാണ്ടുകള്‍ കടലിനടിയില്‍ കിടന്നിട്ടും ഒരു കപ്പലിന്റെ മുന്‍ഭാഗം ഇപ്പോഴും നശിച്ചിട്ടില്ല. കൂടാതെ ഒരു പീരങ്കിയും കടല്‍ത്തട്ടില്‍ കാണാം.
ലിഖിതങ്ങളെ അടിസ്ഥാനമാക്കി പ്ലേറ്റുകളുടെ ഉത്ഭവം നിര്‍ണയിക്കാന്‍ ശ്രമിക്കുകയാണ് നാവികസേനയിലെയും സര്‍ക്കാരിലെയും പുരാവസ്തു ഗവേഷകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here