ഇസ്രയേല്‍ ആക്രമണത്തില്‍ അല്‍ജസീറ ക്യാമറാമാന്‍ കൊല്ലപ്പെട്ടു: കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 90 ആയി

0

 

 

ഗാസയിലെ സ്‌കൂളില്‍ നടന്ന ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ അല്‍ജസീറ ക്യാമറാമാന്‍ കൊല്ലപ്പെട്ടു. അല്‍ ജസീറയുടെ ഗാസ സിറ്റി ബ്യൂറോ ക്യാമറാമാന്‍ സാമിര്‍ അബൂ ദഖയാണ് കൊല്ലപ്പെട്ടത്. ആംബുലന്‍സ് ടീമിനെ ഇസ്രായേല്‍ വിലക്കിയത് കാരണം സാമിറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. മണിക്കൂറുകളാണ് സാമിര്‍ ആംബുലന്‍സിന് വേണ്ടി കാത്തു കിടന്നത്. സാമിറിന്റെ മരണത്തോടെ ഗാസയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 90 ആയി.

 

കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇസ്രയേലിനാണെന്ന് അല്‍ജസീറ പ്രതികരിച്ചു. ആക്രമണത്തില്‍ അല്‍ജസീറ ഗാസ സിറ്റി ബ്യൂറോ ചീഫ് വാഈല്‍ അല്‍ ദഹ്ദൂഹിനും പരിക്കേറ്റിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here