വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്; ഡിജിപിയുടെ വീട്ടുവളപ്പില്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം

0

തിരുവനന്തപുരം: വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ പ്രതിയെ വെറുതെ വിട്ടതിനെതിരെ ഡിജിപിയുടെ വീട്ടില്‍ പ്രതിഷേധവുമായി മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍. അഞ്ചോളം പ്രവര്‍ത്തകരാണ് വീട്ടിലേക്ക് ചാടിക്കയറി പ്രതിഷേധിച്ചത്. പൊലീസ് സുരക്ഷ മറികടന്നായിരുന്നു പ്രതിഷേധം. വണ്ടിപ്പെരിയാര്‍ കേസില്‍ നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

 

പ്രതിഷേധിച്ചെത്തിയ സമയം ആവശ്യത്തിന് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഡിജിപിയുടെ വസതിയില്‍ ഇല്ലായിരുന്നു. ശേഷം മ്യൂസിയം പൊലീസ് കൂടുതല്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ എത്തിച്ചാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. പത്തുമണിക്ക് ഡിജിപിയുടെ ഓഫീസിലേക്ക് മഹിളാ മോര്‍ച്ച മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് പ്രവര്‍ത്തകര്‍ ഡിജിപിയുടെ വസതിയില്‍ പ്രതിഷേധവുമായെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here