യുഎഇ നാഷണൽ ഡേ ആഘോഷപരിപാടികൾ ഡിസംബർ 2 ന് സംഘടിപ്പിക്കും : എമിറാത്തി സംസ്‌കാരം, പാരമ്പര്യം എന്നിവ എടുത്തുകാട്ടുന്ന പരിപാടികൾ മുഖ്യം

0

വൈശാഖ് നെടുമല

ദുബായ് : യുഎഇയുടെ അമ്പത്തിരണ്ടാമത് നാഷണൽ ഡേയുടെ ഭാഗമായി നടക്കുന്ന ഔദ്യോഗിക പൊതു ആഘോഷപരിപാടികൾ ഡിസംബർ 2-ന് എക്സ്പോ സിറ്റി ദുബായിൽ വെച്ച് സംഘടിപ്പിക്കും. അമ്പത്തിരണ്ടാമത് നാഷണൽ ഡേ ഓർഗനൈസിംഗ് കമ്മിറ്റി അധികൃതരെ ഉദ്ധരിച്ചാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യുഎഇ എന്ന രാജ്യത്തിന്റെ ഒത്തൊരുമ, കൂട്ടായ പ്രവർത്തനം, സുസ്ഥിരതയിലൂന്നിയുള്ള രാജ്യത്തിന്റെ ഇതുവരെയുള്ള പ്രയാണം എന്നിവ എടുത്ത് കാട്ടുന്ന രീതിയിലായിരിക്കും ഈ നാഷണൽ ഡേ ഔദ്യോഗിക ചടങ്ങ് സംഘടിപ്പിക്കുന്നത്. COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടി, സുസ്ഥിരതാ വർഷം എന്നിവ നടക്കുന്ന പശ്ചാത്തലത്തിലാണ് യു എ ഇ ഇത്തവണ ദേശീയ ദിനം. ഈ സാഹചര്യത്തിൽ നാഷണൽ ഡേ ഔദ്യോഗിക ചടങ്ങിൽ സുസ്ഥിരത പ്രമേയമായുള്ള നൂതന സാങ്കേതികവിദ്യകൾ, ഭാവി പദ്ധതികൾ എന്നിവ ഉൾപ്പെടുത്തുന്നതാണ്.

ഇതിന്റെ പ്രതീകം എന്ന രീതിയിൽ ഈ ചടങ്ങിൽ പരമ്പരാഗത നെയ്ത്ത് വിദ്യയിലൂടെ ഒത്തൊരുമ, സുസ്ഥിരത തുടങ്ങിയ ചരടുകളെ യു എ ഇയുടെ അതിഗംഭീരമായ പൈതൃകവുമായി ബന്ധിപ്പിക്കുന്ന തരത്തിൽ അവതരിപ്പിക്കുന്ന പ്രത്യേക പരിപാടി ഉൾപ്പെടുത്തുന്നതാണ്. എമിറാത്തി സംസ്‌കാരം, പാരമ്പര്യം തുടങ്ങിയവയെ അവതരിപ്പിക്കുന്ന ഈ പരിപാടി രാജ്യത്തിന്റെ പൂർവികരുടെ പൈതൃകം, പരമ്പരാഗത ആശയങ്ങളുടെയും നൂതന സാങ്കേതികവിദ്യകളുടെയും സമന്വയം എന്നിവ എടുത്ത് കാട്ടുന്നു.

ഈ ഔദ്യോഗിക ദേശീയ ദിനാഘോഷ ചടങ്ങുകൾ https://www.unionday.ae/ എന്ന വെബ്സൈറ്റിലും, എല്ലാ പ്രാദേശിക ടിവി ചാനലുകളിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here