ഒമാനിലെ ജനസംഖ്യ അഞ്ച് ദശലക്ഷം കവിഞ്ഞു

0

 

 

 

അഞ്ച് ദശലക്ഷം കവിഞ്ഞ് ഒമാനിലെ ജനസംഖ്യ. ദേശീയ സ്ഥിതി വിവര കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 1.2 ശതമാനം വര്‍ദ്ധനയാണ് രാജ്യത്തിന്റെ ജനസംഖ്യയില്‍ ഉണ്ടായിരിക്കുന്നത്.

 

2023 അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം മൊത്തം ജനസംഖ്യ 5,165, 602 ല്‍ നിന്ന് 2, 236, 645 പേര്‍ ഏകദേശം 43.3 ശതമാനം സ്വദേശികള്‍ ആണ്. 2, 928, 957 പേര്‍ അതായത് 56.7 ശതമാനം പേര്‍ പ്രവാസികളുമാണ്. 29.7 ശതമാനം ആളുകള്‍ വസിക്കുന്ന മസ്‌കറ്റ് ആണ് വലിയ ജനവാസ മേഖല.

 

രാജ്യത്തെ ജനങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകളും വസിക്കുന്നത് മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ ആണ്. രണ്ടാം സ്ഥാനത്ത് ദാകിലിയ ഗവര്‍ണറെറ്റില്‍ 20.3 ശതമാനം ആളുകളും ജീവിക്കുന്നു എന്നും ദേശീയ സ്ഥിതി വിവര കണക്കുകള്‍ സൂചിപ്പിക്കുന്നു.

Leave a Reply