സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

0

പട്‌ന: ബിഹാറിലെ സരണ്‍ ലോക്‌സഭാ മണ്ഡലത്തില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യയുടെ എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് ലാലു പ്രസാദ് യാദവ്. സരണ്‍ മണ്ഡലത്തിലെ കര്‍ഷകനായ ആര്‍ജെപി സ്ഥാനാര്‍ഥിയായ ലാലു പ്രസാദ് യാദവാണ് രോഹിണിക്കെതിരെ മത്സരിക്കുന്നത്. രാഷ്ട്രീയ ജന്‍സമഭാവനയുടെ സ്ഥാനാര്‍ഥിയായാണ് ലാലു മത്സിരിക്കുന്നത്.

ലാലുപ്രസാദ് യാദവ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇതിനകം തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ലാലുപ്രസാദ് യാദവ് പത്രിക നല്‍കിയിരുന്നു. 2017ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ പത്രിക തള്ളിയിരുന്നു.മുന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ലാലു സരണ്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചിരുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്‌റി ദേവിക്കെതിരയും മത്സരിച്ചിരുന്നതായി ലാലു പറഞ്ഞു. ഇത്തവണ മകള്‍ രോഹിണിക്കെതിരെയാണ് മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃഷിയാണ് തന്റെ ഉപജീവനമാര്‍ഗം. കര്‍ഷകനായ താന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പുവരെ തന്റെ ഭാഗ്യം പരീക്ഷിച്ചുകൊണ്ടേയിരുന്നു. ഇത്തവണ താന്‍ വിജയിക്കുമെന്നും സരണിലെ ജനങ്ങള്‍ തനിക്കൊപ്പമാണെന്നും ലാലു പ്രസാദ് പറഞ്ഞു.

പബ്ലിസിറ്റിക്കും വോട്ടുവിഭജിക്കാനും മാത്രമല്ലേ താങ്കളുടെ സ്ഥാനാര്‍ഥിത്വം പ്രയോജനം ചെയ്യുകയുള്ളുവെന്ന ചോദ്യത്തിന് ലാലുവിന്റെ മറപടി ഇങ്ങനെ; അതൊന്നും താന്‍ കാര്യമാക്കുന്നില്ല. അവര്‍ തന്റെ എതിരാളികളാണ്. അവര്‍ അത്തരം കാര്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും. സ്ഥാനാര്‍ഥിയുടെ കൈവശം അഞ്ച് ലക്ഷം രൂപയും ഭാര്യയുടെ കൈവശം 2 ലക്ഷം രൂപയുമാണ് ഉള്ളത്. 17.6ലക്ഷം രൂപയുടെ ജംഗമവസ്തുക്കളും ഭാര്യയുടെ പേരില്‍ 5.2 ലക്ഷം രുപയുടെ ജംഗമവസ്തുക്കളും ഉള്ളതായി ലാലുപ്രസാദ് യാദവിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here