ചർമ്മം തിളങ്ങാനും ചുളിവുകൾ അകറ്റാനും ‘മുലപ്പാൽ സോപ്പ്’; മുലപ്പാലിൽ നിന്ന് സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമ്മിച്ച് യുവതി

0

ഒരു അമ്മയ്ക്ക് തന്റെ പിഞ്ചോമനയ്ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും ഉത്തമമായ സമ്മാനമാണ് മുലപ്പാല്‍. പ്രസവശേഷം എത്രയും പെട്ടെന്നു തന്നെ മുലയൂട്ടല്‍ ആരംഭിക്കാം. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം ആദ്യത്തെ ആറുമാസം കുഞ്ഞിനു മുലപ്പാല്‍ അല്ലാതെ മറ്റൊരു ആഹാരവും നല്‍കാന്‍ പാടില്ല. എന്നാൽ, മുലപ്പാൽ ഉപയോഗിച്ച് സോപ്പുകളും ലോഷനുകളും പോലുള്ള സൗന്ദര്യവർദ്ധക വസ്തുക്കളും ഉണ്ടാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു അമേരിക്കൻ യുവതി. മുലപ്പാൽ ഉപയോഗിച്ചുണ്ടാക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമ്മാണത്തിലൂടെ ഇപ്പോൾ സ്വന്തമായി ഒരു ബിസിനസ് തന്നെ ഇവർ ആരംഭിച്ചു കഴിഞ്ഞു.

Leave a Reply