നിരവധി ക്രിമിനൽ, ലഹരി മരുന്ന് കേസുകൾ; യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0

കോഴിക്കോട്: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. നാട്ടിൽ നിരന്തരം ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ലഹരി മരുന്ന് ഉപയോഗമടക്കമുള്ള കേസുകളിൽ പ്രതിയുമായ കോഴിക്കോട് കല്ലാനോട് സ്വദേശിയായ ജിബിൻ ജോർജാണ് പിടിയിലായത്.കൂരാച്ചുണ്ട് പൊലീസാണ് കാപ്പാ നിയമപ്രകാരമുള്ള കോഴിക്കോട് ജില്ലാ കലക്ടറുടെ ഉത്തരവിനു പിന്നാലെ നടപടി എടുത്തത്. കഴിഞ്ഞ ദിവസമാണ് ഇയാളെ കല്ലാനോട് ടൗണിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഇയാളെ മാറ്റി. കൂരാച്ചുണ്ട് ഇൻസ്പെക്ടർ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ പിടികൂടിയത്.

Leave a Reply