ബലാത്സംഗക്കേസ് പ്രതിയെ അതിജീവിതയുടെ വീട്ടുകാർ തല്ലിക്കൊന്നു

0

ബലാത്സംഗക്കേസിലെ പ്രതിയെ അതിജീവിതയുടെ വീട്ടുകാർ തല്ലിക്കൊന്നു. പെൺകുട്ടിയുടെ അച്ഛനും അമ്മാവനും ചേർന്നാണ് 35കാരനായ പ്രതിയെ കൊലപ്പെടുത്തിയത്. തുടർന്ന് പ്രതികൾ പൊലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങി.

ഒഡീഷയിലെ കാണ്ഡമൽ ജില്ലയിലാണ് സംഭവം. ഛത്തീസ്ഗഢുകാരനായ യുവാവ് സ്ഥലത്ത് കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. കോൺക്രീറ്റ് മിക്‌സർ മെഷീൻ തൊഴിലാളിയായ ഇയാൾ ശനിയാഴ്ച ഉച്ചയ്ക്ക് വീടിന് പുറത്ത് ഇരിക്കുകയായിരുന്ന പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി. വിവരമറിഞ്ഞെത്തിയ പെൺകുട്ടിയുടെ അച്ഛനും അമ്മാവനും ചേർന്ന് പ്രതിയെ തല്ലിക്കൊല്ലുകയായിരുന്നു. വടികൊണ്ട് അടിച്ചായിരുന്നു കൊലപാതകം. യുവാവിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ സ്റ്റേഷനിലെത്തി കീഴടങ്ങി. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണെന്നും യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.

Leave a Reply