മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

0

തൃശൂര്‍: വീട്ടില്‍ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി വധഭീഷണി മുഴക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്ത യുവാവിനെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കൊരട്ടി കോനൂര്‍ പാറക്കൂട്ടം പള്ളിപറമ്പില്‍ അശ്വിന്‍ (21) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം.

മുന്‍ പഞ്ചായത്തംഗവും സമീപമാവാസിയുമായ സിന്ധു ജയരാജിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. മാരകായുധങ്ങളുമായി വീട്ടുമുറ്റത്തെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അസഭ്യം പറഞ്ഞ പ്രതി വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തല്ലിതകര്‍ക്കുകയും ചെയ്തു.ഒരു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പൊലീസെത്തിയാണ് വരുതിയിലാക്കിയത്. മയക്കുമരുന്നിന് അടിമയായ പ്രതി പ്രദേശത്തെ സ്ഥിരം ശല്യക്കാരനാണെന്നും പറയുന്നു.

Leave a Reply