ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വിൽപന;മോഡൽ അൽക്കബോണിയുൾപ്പെടെ ആറംഗ സംഘം പൊലീസ് പിടിയിൽ

0

കൊച്ചി:ലോഡ്‌ജ് കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തിയ ആറംഗസംഘം പിടിയിൽ.കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്‌ജിൽ പോലീസ് നടത്തിയ റെയ്ഡിലാണ് മോഡലായ യുവതി ഉൾപ്പെടെയുള്ളവർ പിടിയിലായത്.കൊക്കെയ്നും എം.ഡി.എം.എയും ഇവരിൽ നിന്ന് കണ്ടെടുത്തതായാണ് വിവരം.വരാപ്പുഴ സ്വദേശിയായ മോഡൽ അൽക്ക ബോണിയും സുഹൃത്ത് എബിൻ ലൈജുവുമാണ് മുഖ്യപ്രതികൾ.ആഷിഖ് അൻസാരി, രഞ്ജിത്ത്, സൂരജ്, മുഹമ്മദ്അസർ എന്നിവരാണ് മറ്റു പ്രതികൾ.18 നും 24 നുമിടയിൽ പ്രായമുള്ളവരാണ് പ്രതികളെല്ലാവരും.ആഷിഖിന്റെ പേരിലാണ് റൂം എടുത്തിരുന്നത്.ആറുപേരെയും ഒരു റൂമിൽ നിന്നാണ് പിടികൂടിയത്.

മോഡലിങ്ങിന്റെ മറവിലാണ് ഇവർ ലഹരിക്കടത്ത് നടത്തിയതെന്ന് പോലീസ് പറയുന്നു. മുമ്പും ഇവർ ലഹരി ഇടപാടുകൾ നടത്തിയിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നാണ് ലഹരി എത്തിക്കുന്നത്.ലഹരി വിൽപനയുടെ കണക്കുകൾ എഴുതിയ ബുക്കും ലോഡ്‌ജ്‌ റൂമിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply