പോക്‌സോ കേസിൽ രണ്ടാനച്ഛന് 9 വർഷം കഠിന തടവ്

0

പോക്‌സോ കേസിൽ രണ്ടാനച്ഛന് ശിക്ഷ. ഒറ്റപ്പാലത്ത് 13 വയസുകാരിയെ ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ടാനച്ഛനായ പ്രതിക്ക് ഒൻപത് വർഷം കഠിന തടവും ഒരുലക്ഷത്തി നാല്പതിനായിരം രൂപ പിഴയും വിധിച്ചു. പട്ടാമ്പി പോക്‌സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

2021 മെയ് മുതൽ വിവിധ ഘട്ടങ്ങളിലായി പെൺകുട്ടിയെ രണ്ടാനച്ഛൻ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. നിലവിൽ താമസിക്കുന്ന വീട്ടിലും പഴയ വീട്ടിൽ വെച്ചും തന്നെ ലൈംഗികാതിക്രമം നടത്തിയെന്ന് പെൺകുട്ടിയുടെ മൊഴിനൽകിയിരുന്നു.

Leave a Reply