വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റം നടപ്പിലാക്കി ഒമാൻ തൊഴിൽ മന്ത്രാലയം

0

വൈശാഖ് നെടുമല

മസ്ക്കറ്റ്: രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് വേതനം ഉറപ്പ്‌ വരുത്തുന്നതിനുള്ള സംവിധാനമായ വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റം (WPS) നടപ്പിലാക്കുന്നത് സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. ഇതുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രാലയം ‘299/2023’ എന്ന ഔദ്യോഗിക ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്.

ഈ ഉത്തരവ് പ്രകാരം ഒമാനിലെ തൊഴിലുടമകൾ തങ്ങളുടെ കീഴിലുള്ള തൊഴിലാളികളുടെ വേതനത്തിൽ മാറ്റം വരുത്തുന്ന സാഹചര്യത്തിൽ അവരുടെ വർക്ക് കോൺട്രാക്റ്റ് കൃത്യമായി തൊഴിൽ മന്ത്രാലയത്തിൽ പുതുക്കി ഫയൽ ചെയ്യേണ്ടതാണ്. ഒമാനിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണിത്.

ഈ ഉത്തരവ് അനുസരിച്ച്, തൊഴിലാളികളുടെ വേതനം, ശമ്പളത്തീയതി മുതൽ ഏഴ് ദിവസത്തിനകം, ഒമാനിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും ലൈസൻസുള്ള പ്രാദേശിക ബാങ്കിലെ അവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യേണ്ടതാണ്. ഒമാൻ തൊഴിൽ മന്ത്രാലയം, സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ എന്നിവർ സംയുക്തമായാണ് ഈ ഇലക്ട്രോണിക് WPS സംവിധാനം നടപ്പിലാക്കുന്നത്.

ഒമാനിലെ സ്വകാര്യമേഖലയിലെ തൊഴിലാളികൾക്കിടയിൽ തൊഴിലുടമകൾ ശമ്പളം വിതരണം ചെയ്യുന്ന നടപടിക്രമങ്ങൾ ഈ സംവിധാനത്തിലൂടെ അധികൃതർ നിരീക്ഷിക്കുന്നതാണ്. ശമ്പളവിതരണം ഒമാൻ തൊഴിൽ നിയമങ്ങൾ അനുശാസിക്കുന്ന സമയക്രമം പാലിച്ച് കൊണ്ടും, തൊഴിൽ കരാറിൽ പറയുന്ന വ്യവസ്ഥകൾ പാലിച്ച് കൊണ്ടും ആണെന്ന് ഉറപ്പ് വരുത്തുന്നതിന് ഈ സംവിധാനം സഹായകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here