തൊഴിൽ മേഖലയിലെ നിയമ ലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി ഒമാൻ

0

വൈശാഖ് നെടുമല

മസ്കറ്റ്: തൊഴിൽ മേഖലയിൽ പരിശോധനകൾ ശക്തമാക്കി ഒമാൻ. രാജ്യത്തെ തൊഴിൽ മേഖലയിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കിയതായി ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.

ഇതിന്റെ ഭാഗമായി ഈ വർഷം ഇതുവരെ രാജ്യവ്യാപകമായി ഏതാണ്ട് 4149 പരിശോധന, പ്രചാരണ പരിപാടികൾ നടത്തിയതായി മന്ത്രാലയം വ്യക്തമാക്കി. ഒമാനിലെ തൊഴിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനാണ് ഈ നടപടികൾ. ഇതിന്റെ ഭാഗമായിട്ടാണ് ഒമാനിലെ വിവിധ മേഖലകളിൽ തൊഴിൽ മന്ത്രാലയം പരിശോധനകൾ നടത്തിയത്. തൊഴിൽ മേഖലയിലെ അനധികൃതർ പ്രവണതകൾ തടയുന്നതിനും, അനധികൃത തൊഴിലാളികളെ ഈ മേഖലയിൽ നിന്ന് ഒഴിവാക്കുന്നതിനും ഈ പരിശോധനകളിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നു.

മുനിസിപ്പാലിറ്റി, വിദ്യാഭ്യാസ മന്ത്രാലയം, റോയൽ ഒമാൻ പോലീസ് തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ചാണ് തൊഴിൽ മന്ത്രാലയം ഈ പരിശോധനകൾ നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here