പരീക്ഷാഫലവും മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റുകളും തത്സമയം ആക്‌സസ് ചെയ്യാം; ഐസിഎസ്ഇ 10,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഡിജിലോക്കറില്‍ സൗകര്യം

0

ന്യൂഡല്‍ഹി: ഐസിഎസ്ഇ പത്താംക്ലാസ്, ഐഎസ് സി പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാഫലം, മാര്‍ക്ക് ഷീറ്റ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ തത്സമയം ഡിജിലോക്കറില്‍ നിന്ന് ആക്‌സസ് ചെയ്യാന്‍ കഴിയുമെന്ന് കേന്ദ്രസര്‍ക്കാര്‍. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആധികാരിക ഡിജിറ്റല്‍ രേഖകള്‍ എപ്പോള്‍ വേണമെങ്കിലും പ്ലാറ്റ്ഫോമില്‍ നിന്ന് ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ആക്സസ് ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു.

ബോര്‍ഡുകളും സര്‍വകലാശാലകളും മറ്റ് സ്ഥാപനങ്ങളും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ നല്‍കുന്ന അക്കാദമിക രേഖകള്‍ ആക്സസ് ചെയ്യുന്നതിന് സുരക്ഷിതവും വിശ്വസനീയവും പ്ലാറ്റ്‌ഫോമാണ് ഡിജിലോക്കറില്‍ ഒരുക്കിയിരിക്കുന്നത്.ഐസിഎസ്ഇയില്‍ 2,43,617 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 2,42,328 പേരും ഐഎസ്സി പരീക്ഷയെഴുതിയ 99,901 പേരില്‍ 98,088 പേരുമാണ് ഇന്ത്യയിലും വിദേശത്തുമായി വിജയിച്ചത്. ഫലം പ്രഖ്യാപിച്ച ഉടന്‍ തന്നെ 3.43 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ഷീറ്റുകളും കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് (സിഐഎസ്സിഇ) നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളും ഡിജിലോക്കറില്‍ ആക്സസ് ചെയ്യാനുള്ള ക്രമീകരണം ഒരുക്കിയിട്ടുള്ളതായും മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here