അന്യഗ്രഹ ജീവികൾക്ക് മനുഷ്യനെ കണ്ടെത്താനുള്ള പ്രധാന വഴിയായി മൊബൈൽ ടവറുകൾ മാറുന്നു; റേഡിയോ-ടി വി സിഗ്‌നലുകളെ തോൽപ്പിച്ച് മിലിറ്ററി സിഗ്‌നലുകൾക്ക് പിന്നിൽ മൊബൈൽ ടവറുകൾ; ഭൂമിയിലേക്ക് എത്തുന്ന ആദ്യ അന്യഗ്രഹ ജീവികൾ എവിടെനിന്ന് ?

0


ഈ പ്രപഞ്ചത്തിലെ കോടാനുകോടി നക്ഷത്രങ്ങൾക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളിൽ ഏതെങ്കിലുമൊന്നിൽ ജീവൻ തുടിക്കുന്നുണ്ടെങ്കിൽ, അവർക്ക് ഭൂമിയെ കണ്ടെത്താൻ ഏറെ പണിപ്പെടേണ്ടി വരില്ല എന്ന് ശാസ്ത്രജ്ഞർ പറയുന്നു. അവർക്ക്, നമ്മുടെ മൊബൈൽ ഫോൺ ടവറുകളിൽ നിന്നുള്ള സിഗ്‌നലുകളിലൂടെ തന്നെ നമ്മൂടെ സാന്നിദ്ധ്യം കണ്ടെത്താൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. മൊബൈൽ ടവറുകളുടെ എണ്ണം അത്രമാത്രം വർദ്ധിച്ചിട്ടുണ്ടത്രെ.

നിലവിൽ ഭൂമിയിലെ റേഡിയോ ലീക്കേജ് സ്രോതസ്സുകളിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ മോബൈൽ സിഗ്‌നലുകൾ. സൈനിക റഡാർ ട്രാൻസ്മിഷനുകൾ മാത്രമാണ് ഇതിനു മുൻപിലുള്ളത്. ഇരുപതാം നൂറ്റാണ്ടിൽ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന വാണിജ്യ റേഡിയോ- ടെലിവിഷൻ സ്റ്റേഷനുകളെ പിന്തള്ളിയാണ് മൊബൈൽ ടവറുകൾ ഈ നേട്ടം കൈവരിച്ചത്.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഓരോ മൊബൈൽ ടവറും 100-200 വാട്ട്സാ പവർ ഉള്ള റേഡിയോ സിഗ്‌നലുകളാണ്പ്രസരണം ചെയ്യുന്നത്. അതായത് നമ്മുടെ ഗ്രഹത്തിൽ നിന്നും ലീക്കേജ് ഉണ്ടാകുന്നത് നാല് ഗിഗവാട്ട്സ് ആണെന്ന് യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്ററിലെ ഗവേഷകർ പറയുന്നു. അതായത് ഇപ്പോൾ സൗത്ത് ആഫ്രിക്കയിലും ആസ്ട്രേലിയയിലും ഉള്ളത് പോലെയുള്ള അതിശക്തമായ റേഡിയോ ടെലസ്‌കോപ്പ് അന്യഗ്രഹ ജീവികൾക്ക് ഉണ്ടെങ്കിൽ അവർക്ക് വളരെ എളുപ്പത്തിൽ ഭൂമിയെ കണ്ടെത്താൻ ആകും എന്ന് ചുരുക്കം.

സെല്ലുലാർ ടവറുകൾ സിഗ്‌നലുകൾ പ്രസരണം ചെയ്യുന്നത് ഭൗമോപരിതലത്തിന് സമാന്തരമായിട്ടാണ്. മാത്രമല്ല, ശക്തമായ റേഡിയോ സിഗ്‌നലുകളാണ് ഇവ പ്രസരണം ചെയ്യുന്നതും അതുകൊണ്ടു തന്നെ ഇത് അന്തരീക്ഷത്തിലെ ഏറ്റവും ശക്തമായ സിഗ്‌നലുകളായി മാറുന്നു. ഇത് അന്യഗ്രഹ ജീവികൾക്ക് ഭൂമിയെ കണ്ടെത്താൻ ഏറെ സഹായം ചെയ്യും. ഇത് 4 ജി സാങ്കേതിക വിദ്യയുടെ കാര്യമാണ്. ഇനി, 5 ജി സാങ്കേതിക വിദ്യ ലോകമാകെ വ്യാപിച്ചാൽ സിഗ്‌നലുകൾ കണ്ടെത്താൻ കൂടുതൽ എളുപ്പമാകും എന്നും ഗവേഷകർ പറയുന്നു.

എന്നാൽ, ഈ സിഗ്‌നലുകൾ പിടിച്ചെടുക്കണമെങ്കിൽ, അന്യഗ്രഹ ജീവികൾ ഭൂമിയിൽ നിന്നും 8 പ്രകാശവർഷം പരിധിക്കുള്ളിൽ ആയിരിക്കണം. മാത്രമല്ല അവർക്ക് വെസ്റ്റ് വെർജീനിയയിലെ ഗ്രീൻ ബാങ്ക് ടെലെസ്‌കോപ്പിന്റെ അത്ര ശക്തമായ ഒരു ടെലെസ്‌കോപ്പും ആവശ്യമാണ്. മാത്രമല്ല, ഭൂമിയുടെ ഏത് അന്തരീക്ഷമാണ് അവർക്ക് പ്രാപ്യം എന്നതിനെയും ഇത് ആശ്രയിച്ചിരിക്കുന്നു.

ഉദാഹരണത്തിന്, ഭൂമിയുടെ ഉത്തരർദ്ധ ഗോളത്തിലാണ് മൊബൈൽ ടവറുകൾ ധാരാളമായി ഉള്ളത്. അതിനാൽ തന്നെ അതിനു മുകളിലെ അന്തരീക്ഷത്തിൽ ആയിരിക്കും സിഗ്‌നലുകൾക്ക് കൂടുതൽ ശക്തി

LEAVE A REPLY

Please enter your comment!
Please enter your name here