തുള്ളിത്തെറിച്ച് കരയിലേക്ക് കയറി മത്സ്യക്കൂട്ടം; വൈപ്പിനിലും ഫോർട്ട് കൊച്ചിയിലും ചാളച്ചാകര

0


തുള്ളിത്തെറിച്ച് മത്സ്യക്കൂട്ടം കരയിലേക്ക് കയറിയതോടെ വൈപ്പിനിലും ഫോർട്ട് കൊച്ചിയിലും ചാളച്ചാകര. അപ്രതീക്ഷിതമായെത്തിയ ചാകര കണ്ടു നിന്നവർക്ക് കൗതുകവും ആവേശമായി. ജങ്കാർ ജെട്ടിക്ക് സമീപം തിങ്കളാഴ്ച വൈകിട്ടാണ് ചാകരയെത്തിയത്. ചാകര കാണാൻ ഓടിയെത്തിയവരെല്ലാം കൈ നിറയെ മീനുമായാണ് മടങ്ങിയത്. തീരത്തേക്ക് തുള്ളി തെറിക്കുന്ന ചാളക്കൂട്ടത്തെ കണ്ട് ബോട്ട് ജെട്ടിയിലെ യാത്രകാർക്ക് കൗതുകം. ആദ്യമായി ചാകര കണ്ടത്തിന്റെ ആവേശവും സന്തോഷവുമായിരുന്നു ഏവർക്കും.

കണ്ടുനിന്ന പലരും വെള്ളത്തിലിറങ്ങി മീൻ വാരി കൂട്ടി. അപ്രതീക്ഷിതമായെത്തിയ ചാകര കുട്ടികൾക്കും മുതിർന്നവർക്കുംപുതിയ കാഴ്‌ച്ചയായി. കുഞ്ഞി കൈകളിൽ മീൻ പെറുക്കാൻ കുട്ടികളും ഓടി നടന്നു. കണ്ട് നിന്നവരും കേട്ടറിഞ്ഞെത്തിയവരുമെല്ലാം കൈനിറയെ മീനുമായാണ് മടങ്ങിയത്. ചാകരയ്ക്കിടയിലും ചൂണ്ടയിട്ട് മീൻ പിടിക്കാനും ആളുകളുണ്ടായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here