സിഡ്നിയിലെ ഹിന്ദുക്ഷേത്രത്തിനുനേരെ വീണ്ടും ഖലിസ്താൻ ആക്രമണം

0

ഓസ്ട്രേലിയൻ നഗരമായ സിഡ്നിയിലെ ഹിന്ദുക്ഷേത്രത്തിനുനേരെ വീണ്ടും ഖലിസ്താൻ ആക്രമണം. റോസ്ഹില്ലിലെ ശ്രീ സ്വാമി നാരായൺ ക്ഷേത്രത്തിനുനേരേയാണ് വെള്ളിയാഴ്ച ആക്രമണമുണ്ടായത്. ക്ഷേത്രച്ചുമരുകൾ നശിപ്പിച്ച അക്രമികൾ ഗേറ്റിൽ പതാക സ്ഥാപിച്ചെന്ന് ഓസ്ട്രേലിയ ടുഡേ പത്രം റിപ്പോർട്ടുചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ഓസ്ട്രേലിയ സന്ദർശിക്കാനിരിക്കുന്ന പശ്ചാത്തലത്തിൽക്കൂടിയാണ് ആക്രമണം. നേതാവ് അമൃത്പാൽ സിങ്ങിനെതിരെയുള്ള പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് ഈയടുത്ത് ഓസ്ട്രേലിയയിലെ ഹിന്ദുക്ഷേത്രങ്ങൾക്കുനേരെ ഖലിസ്താൻവാദികൾ സമാന ആക്രമണം നടത്തിയിരുന്നു.

Leave a Reply