സുരക്ഷ പരിശോധനയിൽ 30 പ്രവാസികൾ പിടിയിലായി

0

കുവൈറ്റ്: രാജ്യത്ത് വിവിധ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള പരിശോധന തുടരുന്നു. താമസ, തൊഴിൽ, ഗതാഗത നിയമങ്ങൾ ലംഘനങ്ങൾ എന്നിവക്കെതിരെ കർശന പരിശോധനകളാണ് അധികൃതർ നടത്തിവരുന്നത്.
വിവിധ പ്രദേശങ്ങളിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷ പരിശോധനയിൽ 30 പ്രവാസികൾ പിടിയിലായി. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റ് സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് നി​ര​വ​ധി പേ​ർ​ക്കെ​തി​രെ ന​ട​പ​ടി​​യെ​ടു​ത്തു. ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച​തി​ന് 13 കൗ​മാ​ര​ക്കാ​രെ ജു​വ​നൈ​ൽ ഡി​പ്പാ​ർ​ട്മെ​ന്റി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു. 10 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും 56 ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും ചെ​യ്തു.

താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ഏ​ഴു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മ​റ്റു വി​വി​ധ കേ​സു​ക​ളി​ലാ​യി 10 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്തു. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Leave a Reply