യുഎഇ: അനധികൃതമായി കരിമരുന്ന് വിൽക്കുന്നവർക്ക് ഒരു ലക്ഷം ദിർഹം പിഴ

0

വൈശാഖ് നെടുമല

ദുബായ്: രാജ്യത്ത് ലൈസൻസ് കൂടാതെ അനധികൃതമായി കരിമരുന്ന് വിൽക്കുന്നവർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

ആയുധങ്ങൾ, സ്‌ഫോടകവസ്തുക്കൾ, വെടിക്കോപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട യു എ ഇ ഫെഡറൽ നിയമം ’17/ 2019′-ലെ ആർട്ടിക്കിൾ 54 പ്രകാരം രാജ്യത്ത് ലൈസൻസ് കൂടാതെ കരിമരുന്ന് ഉത്പന്നങ്ങളുടെ വിപണനം, ഇറക്കുമതി, കയറ്റുമതി, ഉത്പാദനം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ചുരുങ്ങിയത് ഒരു വർഷം തടവ്, ഒരു ലക്ഷം ദിർഹം പിഴ എന്നിവ ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. അനുമതിയില്ലാതെ ഇത്തരം വസ്തുക്കൾ വിപണനം ചെയ്യരുതെന്നും, ഉപയോഗിക്കരുതെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈ നിയമത്തിലെ ആർട്ടിക്കിൾ 3 അനുസരിച്ച് ആയുധങ്ങൾ, വെടിക്കോപ്പുകൾ, സ്‌ഫോടകവസ്തുക്കൾ തുടങ്ങിയവ കൈവശം വെക്കുന്നതിനോ, ഇവ സംഭരിക്കുന്നതിനോ, കൊണ്ട് നടക്കുന്നതിനോ, കയറ്റുമതി/ ഇറക്കുമതി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനോ, നിർമിക്കുന്നതിനോ, വിപണനം ചെയ്യുന്നതിനോ അനുബന്ധ വകുപ്പുകളിൽ നിന്നുള്ള പ്രത്യേക ലൈസൻസ് , പെർമിറ്റ് കൂടാതെ വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ അനുമതിയുണ്ടായിരിക്കുന്നതല്ല.

LEAVE A REPLY

Please enter your comment!
Please enter your name here