വീടിന് വെളിയിലിരുന്ന വയോധികനെ ആക്രമിച്ചു; പുലിയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍

0

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഗ്രാമത്തിലെത്തിയ പുലിയെ നാട്ടുകാര്‍ ചേര്‍ന്ന് കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. വളഞ്ഞിട്ട് തല്ലി പുലിയെ നാട്ടുകാര്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

സിദ്ധാര്‍ഥ്‌നഗര്‍ ജില്ലയിലെ ഹത്വ ഗ്രാമത്തിലാണ് സംഭവം. വീടിന് വെളിയില്‍ ഇരുന്ന വയോധികനെ പുലി ആക്രമിച്ചതാണ് നാട്ടുകാരുടെ പ്രകോപനത്തിന് കാരണം. പരിഭ്രാന്തരായ നാട്ടുകാര്‍ പുലിയെ പിടികൂടാന്‍ തീരുമാനിച്ചു. നാട്ടുകാര്‍ക്ക് നേരെ തിരിഞ്ഞ പുലിയെ പിടികൂടി വളഞ്ഞിട്ട് തല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്.ഒരു ഘട്ടത്തില്‍ നാട്ടുകാരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് പുലി ഓടിപ്പോകുന്നതും വീഡിയോയില്‍ കാണാം. പുലിയുമായുള്ള ഏറ്റുമുട്ടലില്‍ നിരവധിപ്പേര്‍ക്ക് പരിക്ക് പറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. പുലിയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്.

Leave a Reply