വിദേശ വിനോദ സഞ്ചാരികളുടെ പറുദീസയായി ദുബായി മാറുന്നു

0

വൈശാഖ് നെടുമല

ദുബായ് : ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 3.1 ദശലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ദുബായ് സന്ദർശിച്ചതായി റിപ്പോർട്ട്. ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്. ദുബായ് ഡിപ്പാർട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം നൽകുന്ന കണക്കുകൾ പ്രകാരമാണിത്.

2022-ലെ ആദ്യ രണ്ട് മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വിദേശ സന്ദർശകരുടെ എണ്ണത്തിൽ ഈ വർഷം 41.6% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തിലെ ഈ വർദ്ധനവ്, ടൂറിസം, ബിസിനസ് എന്നീ മേഖലകളിൽ ആഗോളതലത്തിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട 3 നഗരങ്ങളിലൊന്നായി ദുബായിയെ മാറ്റുന്നതിന് ലക്ഷ്യമിട്ട് ദുബായ് മുന്നോട്ട് വെക്കുന്ന D33 അജണ്ടയെ പിന്തുണയ്ക്കുന്നതായി ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കുന്നു.

Leave a Reply