മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കിയ ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി

0

മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കിയ ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. പാണത്തൂർ പുത്തൂരടുക്കത്തെ പനച്ചിക്കാട് വീട്ടിൽ ബാബു വർഗീസിനെയാണ് (54) ഭാര്യ വെട്ടിക്കൊന്നത്. വീടിനകത്ത് വെട്ടേറ്റ് രക്തം വാർന്ന് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബാബു മദ്യപിച്ചെത്തി രാവിലെ മുതൽ ഭാര്യയുമായി വഴക്കായിരുന്നെന്ന് അയൽവാസികൾ പറയുന്നു.

ബാബു വഴക്കുണ്ടാക്കിയതിലെ പ്രകോപനമാണ് കൊലയിലേക്ക് നയിച്ചത്. ബാബുവിന്റെ ശരീരത്തിൽ വെട്ടേറ്റ മൂന്ന് പാടുകൾ ഉണ്ട്. തലയ്ക്കും വലതു ചെവിയോടു ചേർന്നുമുള്ള ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഭാര്യ സീമന്തനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണെന്ന് രാജപുരം സിഐ കൃഷ്ണൻ കെ.കാളിദാസൻ പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹ പരിശോധനയ്ക്കായി പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റി. പരേതരായ വർഗീസിന്റെയും അന്നമ്മയുടെയും മകനാണ് കൊല്ലപ്പെട്ട ബാബു.

Leave a Reply