രാജ്യത്ത് വീണ്ടും കൊവിഡ് വര്‍ധനവ്; കേരളമടക്കം മൂന്ന് സംസ്ഥാനങ്ങള്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി

0


കോവിഡ് വീണ്ടും കൂടുന്നു. മാസ്‌കിലേക്കും കൊവിഡ് പ്രോട്ടോക്കോളുകളിലേക്കും തിരികെ പോകുന്ന സാഹചര്യമാണ്. അതുകൊണ്ടു തന്നെ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കേരളം, ഹരിയാന, പുതുച്ചേരി എന്നിവടങ്ങളിലാണ് മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇന്നലെ മാത്രം കേരളത്തില്‍ ആയിരത്തിലധികംപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രായമായവര്‍, ഗര്‍ഭിണികള്‍, ജീവിതശൈലീ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് സംസ്ഥാനത്ത് ഇപ്പോള്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ആശുപത്രി സന്ദര്‍ശനം നടത്തുന്നവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ജാഗ്രതാ നിര്‍ദേശങ്ങള്‍.

5,357 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. ആകെ കേസുകളുടെ എണ്ണം 44,756,616 ആയി. ശനിയാഴ്ച മാത്രം 6,155 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ സജീവ കേസുകള്‍ 32,814 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11 മരണങ്ങള്‍ രേഖപ്പെടുത്തി. ആകെ മരണസംഖ്യ 53,09,65 ആയി. മരണനിരക്ക് 1.19 ശതമാനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here