വിമര്‍ശനം ഉള്‍ക്കൊണ്ട് അധിക നികുതി പിന്‍വലിക്കാന്‍ തയാറായതിന് സ്വാഗതം’: പ്രവാസി വ്യവസായി കെ ജി എബ്രഹാം

0

ദുബായ്; പ്രവാസി വ്യവസായി കെ. ജി എബ്രഹാം സംസ്ഥാന സര്‍ക്കാരിനെതിരായ വിമര്‍ശനത്തില്‍ നിലപാട് വ്യക്തമാക്കി. സര്‍ക്കാരിനെതിരാ. വിമര്‍ശനം തെറ്റായെന്ന് തോന്നുന്നില്ലായെന്നാണ് അദ്ദേഹം പറഞ്ഞത്. ചിലരെ സുഖിപ്പിക്കാനാണ് തന്റെ വിമര്‍ശനമെന്ന മുഖ്യമന്ത്രിയുടെ മറുപടിയെ ഗൗരവമായി കാണുന്നില്ല. അദ്ദേഹം പറഞ്ഞത് ആരെയും സുഖിപ്പിക്കാനോ സര്‍ക്കാരിനെ പ്രതിരോധിക്കാനോ ആയിരുന്നില്ല തന്റെ പ്രസ്താവനയെന്നാണ്.

അടച്ചിട്ട വീടുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയും ദുരിതാശ്വാസ ഫണ്ട് ക്രമക്കേടിനെതിരെയും ശക്തമായ വിമര്‍ശനമായിരുന്നു പ്രവാസി വ്യവസായി കെ.ജി.എബ്രഹാം ഉയര്‍ത്തിയത്. അദ്ദേഹം പറയുന്നത് പ്രവാസികളുടെ ആശങ്കകളാണ് താന്‍ ഉന്നയിച്ചതെന്നാണ്.വിമര്‍ശനം ഉള്‍ക്കൊണ്ട് അധിക നികുതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറായതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്റെ വിമര്‍ശനം ചിലരെ സുഖിപ്പിക്കാനാണെന്ന മുഖ്യമന്ത്രിയുടെ മറുപടിയെ താന്‍ ഗൗരവമായി കാണുന്നില്ലായെന്നും , മുഖ്യമന്ത്രി പറഞ്ഞത് ആ അര്‍ഥത്തിലാണെന്ന് കരുതുന്നില്ലായെന്നും അദ്ദേഹം വ്യക്തമാക്കി. ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം സംബന്ധിച്ച വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍, ഫണ്ട് എന്ത് ചെയ്തുവെന്ന് അറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply