വിമാനത്തിലെ സീറ്റില്‍ മദ്യ ലഹരിയില്‍ മൂത്രമൊഴിച്ചു; വിദ്യാര്‍ഥി കസ്റ്റഡിയില്‍

0

ന്യൂഡല്‍ഹി: മദ്യപിച്ചെത്തിയ വിദ്യാര്‍ഥി വിമാനത്തിലെ സീറ്റില്‍ മൂത്രമൊഴിച്ചു. അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. വെളളിയാഴ്ച രാത്രി ന്യൂയോര്‍ക്കില്‍ നിന്ന് പുറപ്പെട്ട് ഡല്‍ഹിയിലെത്തിയ അമേരിക്കന്‍ എയര്‍ലൈന്‍സ് 292 നമ്പര്‍ വിമാനത്തില്‍ വെച്ചാണ് ഇയാള്‍ മൂത്രമൊഴിച്ചത്. മൂത്രം സഹയാത്രികന്റെ മേല്‍ പതിച്ചിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാള്‍ ഉറക്കത്തിനിടെ മൂത്രമൊഴിച്ചതെന്നാണ് വിവരം.

തുടര്‍ന്ന്, ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ വിദ്യാര്‍ഥിയെ ഉടന്‍ തന്നെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഡല്‍ഹി പൊലീസിന് കൈമാറി. സംഭവം തന്റെ ഔദ്യോഗിക ജീവിതത്തെ ബാധിച്ചേക്കാമെന്നതിനാല്‍, സഹയാത്രികനോടും എയര്‍ലൈന്‍ ജീവനക്കാരോടും ഇയാള്‍ ക്ഷമാപണം നടത്തിയതായി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. പൊലീസ് മൊഴി രേഖപ്പെടുത്തിവരികയാണെന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡല്‍ഹി വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് പൊലീസിനെ എയര്‍ലൈനും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

സിവില്‍ ഏവിയേഷന്‍ റൂള്‍ അനിസരിച്ച് , ഒരു യാത്രക്കാരന്‍ അച്ചടക്കലംഘത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, ക്രിമിനല്‍ നിയമപ്രകാരമുളള നടപടിക്ക് പുറമേ, നിശ്ചിത സമയത്തേക്ക് വിമാനയാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here