ത്രിപുരയിൽ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

0

ത്രിപുരയിൽ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മതേതര വോട്ടുകൾ ഒരുമിപ്പിക്കാനായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഈ ഫലം ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്. ഇതിൽ നിന്ന് പാഠം ഉൾക്കൊണ്ട് മതേതര കക്ഷികൾ ഒരുമിച്ച് നിൽക്കാൻ തയ്യാറാക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.സിപിഐഎം-കോൺഗ്രസ് സഖ്യം കൊണ്ട് ശ്രദ്ധേയമായ ത്രിപുര തെരഞ്ഞെടുപ്പിൽ ബിജെപിക്കായിരുന്നു വിജയം.

60 അംഗ നിയമസഭയിൽ 32 സീറ്റുകൾ ബിജെപി നേടി. ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടി ഒരു സീറ്റിലും വിജയിച്ചു. സിപിഐഎം-കോൺഗ്രസ് സഖ്യം 14 സീറ്റുകളിലാണ് വിജയിച്ചത്. ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പ് ഗോദയിലെത്തിയ തിപ്ര മോത്ത 13 സീറ്റുകൾ നേടി.വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ സിപിഐഎം കോൺഗ്രസ് സഖ്യം മുന്നിലെത്തിയെങ്കിലും പിന്നീടതിനെ സുരക്ഷിതമായ സ്ഥലത്തെത്തിക്കാൻ ബിജെപിക്കായി.

പല മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. സിപിഐഎം 11 സീറ്റുകളിലും കോൺഗ്രസ് മൂന്ന് സീറ്റുകളിലുമാണ് വിജയിച്ചത്. കഴിഞ്ഞ തവണ സിപിഐഎം 16 സീറ്റുകളിലാണ് വിജയിച്ചതെങ്കിൽ ഇത്തവണ അഞ്ച് സീറ്റ് നഷ്ടപ്പെട്ട് 11 ലൊതുങ്ങി. കഴിഞ്ഞ തവണ ഒരു സീറ്റ് പോലും ഇല്ലാതിരുന്ന കോൺഗ്രസിന് സഖ്യം നേട്ടമായി.

Leave a Reply