കോടതിമുറിയില്‍ അഭിഭാഷകനോട് ക്ഷുഭിതനായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

0

കോടതിമുറിയില്‍ അഭിഭാഷകനോട് ക്ഷുഭിതനായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. അഭിഭാഷകനോട് മിണ്ടാതെ ഇറങ്ങിപ്പോകാനും ശാസിച്ചു. സുപ്രീം കോടതിക്ക് ലഭിച്ച 1.33 ഏക്കര്‍ ഭൂമി അഭിഭാഷകരുടെ ചേംബര്‍ പണിയുന്നതിന് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിങ് ശബ്ദമുയര്‍ത്തി ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് പൊട്ടിത്തെറിച്ചത്.

‘ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആണ് ഞാന്‍. എന്നെ പേടിപ്പിച്ച് ഇരുത്താന്‍ നോക്കണ്ട. ഭീഷണിക്ക് വഴങ്ങില്ല. ഹര്‍ജി 17 ന് കേള്‍ക്കും. എന്നാല്‍ ഒന്നാമത്തെ കേസായി കേള്‍ക്കാന്‍ കഴിയില്ല. നിങ്ങളുടെ രാഷ്ട്രീയം കോടതി മുറിക്ക് ഉള്ളില്‍ വേണ്ട. നടപടിക്രമങ്ങള്‍ എന്താണെന്ന് എന്നോട് പറയണ്ട. എന്റെ കോടതിയില്‍ എന്ത് നടപടിക്രമമാണ് നടപാക്കേണ്ടതെന്ന് എനിക്ക് അറിയാം’ അദ്ദേഹം പറഞ്ഞു നിര്‍ത്തി. ജഡ്ജി ആയിരുന്ന 22 വര്‍ഷം ആരുടെയും ഭീഷണിക്ക് വഴങ്ങിയിട്ടില്ലെന്നും അവശേഷിക്കുന്ന രണ്ട് വര്‍ഷം ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, നീരജ് കിഷന്‍ കൗള്‍ എന്നിവര്‍ വികാസ് സിങ്ങിന്റെ പ്രവൃത്തിയില്‍ ചീഫ് ജസ്റ്റിസിനോട് ഖേദം പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here