ദുബായ് റമദാൻ നൈറ്റ് മാർക്കറ്റ് 9 മുതൽ

0

വൈശാഖ് നെടുമല

ദുബായ്: വേൾഡ് ട്രേഡ് സെന്ററിൽ ഒരുക്കുന്ന റമദാൻ നൈറ്റ് മാർക്കറ്റ് ഏപ്രിൽ 9 മുതൽ പ്രവർത്തനമാരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഏപ്രിൽ 9 മുതൽ ഏപ്രിൽ 18 വരെയാണ് റമദാൻ നൈറ്റ് മാർക്കറ്റ് സംഘടിപ്പിക്കുന്നത്. ദിനവും വൈകീട്ട് 5 മണിമുതൽ പുലർച്ചെ 2 മണിവരെയാണ് ഈ മാർക്കറ്റ് പ്രവർത്തിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചില്ലറവില്പനക്കാർ ഈ റമദാൻ നൈറ്റ് മാർക്കറ്റിൽ പങ്കെടുക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here