നോമ്പ് തുറ അറിയിച്ച് പീരങ്കികൾ മുഴങ്ങും

0

വൈശാഖ് നെടുമല

ദുബായ്: ഇത്തവണത്തെ റമദാനിൽ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നോമ്പ് തുറ അറിയിച്ച് കൊണ്ട് മുഴങ്ങുന്ന പീരങ്കികൾ ഏർപ്പെടുത്തുമെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നോമ്പ് തുറ അറിയിച്ച് കൊണ്ട് മുഴങ്ങുന്ന പീരങ്കികൾ യു എ ഇയിലെ പരമ്പരാഗത രീതികളിലൊന്നാണ്.

റമദാനിൽ അബുദാബി, അൽ ഐൻ, അൽ ദഫ്‌റ, റാസ് അൽ ഖൈമ, ഉം അൽ കുവൈൻ തുടങ്ങി വിവിധ ഇടങ്ങളിൽ നോമ്പ് തുറ അറിയിച്ച് കൊണ്ട് ഇത്തരം പീരങ്കികൾ മുഴങ്ങുന്നതാണ്. ഇത്തരം പീരങ്കികൾ ഒരുക്കിയിട്ടുള്ള ഇടങ്ങൾ സംബന്ധിച്ച് യു എ ഇ പ്രതിരോധ മന്ത്രാലയം അറിയിപ്പ് നൽകിയിട്ടുണ്ട്.

അബുദാബിയിൽ:

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്.
ഖസ്ർ അൽ ഹൊസൻ.
അൽ മുഷിരിഫിലെ ഉം അൽ എമറാത് പാർക്ക്.
അൽ ഷഹാമ സിറ്റി.

അൽ ഐനിൽ:

അൽ ഐൻ വെഡിങ്ങ് ഹാളിന് അരികിലെ സഖേർ ഏരിയയിൽ. അൽ ജാഹിലി ഫോർട്ട്.

അൽ ദഫ്‌റ നഗരത്തിൽ:

അഡ്നോക്ക് പാർക്ക് , ഇതിന് പുറമെ റാസ് അൽ ഖൈമയിലെ അൽ ഖവാസിം കോർണിഷിൽ ഫ്ലാഗ്പോളിന് അരികിലും, ഉം അൽ കുവൈനിൽ ഷെയ്ഖ് സായിദ് പള്ളിയിലും ഇത്തരം പീരങ്കികൾ ഒരുക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here