മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തില്‍ യുവാവ്‌ കുത്തേറ്റ്‌ മരിച്ചു

0

മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തില്‍ യുവാവ്‌ കുത്തേറ്റ്‌ മരിച്ചു. റോസാപുക്കണ്ടത്ത്‌ ലുക്ക്‌മാന്‍ അലി(40)യാണ്‌ മരിച്ചത്‌. 19നു രാത്രിയാണ്‌ സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട്‌ റോസാപൂക്കണ്ടം സുമതി ഭവനില്‍ അജിത്ത്‌ മണിമാരന്‍ (22), കമ്പം പത്താം വാര്‍ഡ്‌ ടി.ടി. കുളം തെരുവില്‍ അബ്‌ദുള്‍ ഖാദര്‍ (23) എന്നിവരെ അറസ്‌റ്റ്‌ ചെയ്‌തു. കൊലപാതകത്തിനുശേഷം തമിഴുനാട്ടിലേക്ക്‌ കടന്ന പ്രതികളെ തേനിയിലെ ലോഡ്‌ജില്‍നിന്നാണ്‌ പിടികൂടിയത്‌.
കൊലപാതകത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നത്‌ ഇങ്ങനെ: അബ്‌ദുള്‍ ഖാദറും ലുക്ക്‌മാന്‍ അലിയും അകന്ന ബന്ധുക്കളാണ്‌. 19നു വൈകിട്ട്‌ പ്രതികളും ലുക്ക്‌മാന്‍ അലിയും ചേര്‍ന്ന്‌ മദ്യപിച്ചശേഷം വാക്കുതര്‍ക്കമുണ്ടായി. ലുക്ക്‌മാന്‍ അലി അബ്‌ദുള്‍ ഖാദറിനെ തല്ലി. ഇതിന്റെ വൈരാഗ്യമാണ്‌ കൊലപാതകത്തില്‍ കലാശിച്ചത്‌. 19നു സന്ധ്യക്കുണ്ടായ പ്രശ്‌നം പോലീസ്‌ ഇടപെട്ട്‌ ഒത്തുതീര്‍പ്പാക്കിയതാണ്‌. രാത്രി വീണ്ടും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്‌ കൊലപാതകത്തിലേക്ക്‌ നയിക്കുകയായിരുന്നു.
പ്രതികളെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും. പീരുമേട്‌ ഡിവൈ.എസ്‌.പി: ജെ. കുര്യാക്കോസിന്റെ നേതൃത്വത്തില്‍ കുമളി സി.ഐ. ജോബിന്‍ ആന്റണിക്കാണ്‌ അനേ്വഷണച്ചുമതല.

Leave a Reply