വിസ്മയക്കാഴ്ച്ചകളൊരുക്കി അൽ ദഫ്‌റ വാട്ടർ ഫെസ്റ്റിവൽ ഒരുങ്ങുന്നു

0

ദുബായ്: പതിനാലാമത് അൽ ദഫ്‌റ വാട്ടർ ഫെസ്റ്റിവൽ മാർച്ച് 10-ന് ആരംഭിക്കും. അൽ ദഫ്‌റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായ എച്ച്.എച്ച് ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്. അബുദാബി കൾച്ചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽസ് കമ്മിറ്റി, അബുദാബി മറൈൻ സ്പോർട്സ് ക്ലബ് എന്നിവർ സംയുക്തമായാണ് ഈ ജലമേള ഒരുക്കുന്നത്.

അൽ ദഫ്‌റ, അൽ മിർഫ സിറ്റിയിലെ അൽ മുഖിരാഹ് ബീച്ചിൽ വെച്ച് സംഘടിപ്പിക്കുന്ന മേള മാർച്ച് 19 വരെ നീണ്ട് നിൽക്കും. യു എ ഇയുടെ നാവിക പൈതൃകം, സംസ്കാരം എന്നിവയുടെ ആഘോഷമാണ് അൽ ദഫ്ര ജലോത്സവം. ഇതിന്റെ ഭാഗമായി അറബി പായ്ക്കപ്പലുകളുടെ മത്സരയോട്ടം, ബീച്ച് സ്പോർട്സ്, നാടോടി കലാരൂപങ്ങൾ, സംഗീതപരിപാടികൾ മുതലായവ സംഘടിപ്പിക്കുന്നതാണ്.

വായു കൊണ്ട് ചലിക്കുന്ന രീതിയിലുള്ള ഈ ജലകായികവിനോദം കൈറ്റ്സർഫിങ്ങ്, വിൻഡ്സർഫിങ്ങ് എന്നിവയിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്നിട്ടുള്ള ഒരു കായികയിനമാണ്. ഇതിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അമ്പതോളം മത്സരാർത്ഥികൾ പങ്കെടുക്കുന്നതാണ്

മേഖലയിലെ പുരാതനമായ ജീവിതരീതികൾ അടുത്തറിയാൻ സഹായിക്കുന്ന ഒരു പരമ്പരാഗത ചന്തയും ഈ മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. ഈ മേളയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ള വിങ്ങ്ഫോയിൽ റേസിംഗ് വേൾഡ് കപ്പ് അബുദാബിയിൽ ആദ്യമായാണ് സംഘടിപ്പിക്കപ്പെടുന്നത്.

Leave a Reply