ജോലിക്കിടെ വീടിനുമുകളിൽനിന്ന് വീണ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

0

ജോലിക്കിടെ വീടിനുമുകളിൽനിന്ന് വീണ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു.കോട്ടപ്പള്ളിയിലെ പുതിയോട്ടുംകണ്ടിയിൽ ചാത്തുവിന്റെയും രോഹിണിയുടെയും മകൻ ശ്രീജിത്താണ് (43) മരിച്ചത്.

വടകര അരവിന്ദ് ഗോഷ് റോഡ് ഹാഷ്മി നഗറിലുള്ള വീട്ടിൽ തിങ്കളാഴ്ച 12ഓടെയായിരുന്നു അപകടം.വീടിന്റെ രണ്ടാംനിലയിൽ ജനൽ ഘടിപ്പിക്കുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ ശ്രീജിത്തിനെ ഉടൻ വടകര സഹകരണ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും വിദഗ്ധ ചികിത്സക്ക് വിധേയനാക്കിയെങ്കിലും ബുധനാഴ്ച പുലർച്ച മൂന്നോടെ മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: സജിന. മക്കൾ: വേദലക്ഷ്മി, അശ്വിൻ, സൂര്യ. സഹോദരങ്ങൾ: ശ്രീജേഷ്, ലിജേഷ്.

Leave a Reply