കന്നിയാത്ര വിജയകരമായി പൂർത്തിയാക്കിയ എംവി ഗംഗാ വിലാസ് രണ്ടാം യാത്രക്ക് തയ്യാറെടുക്കുന്നു

0

കന്നിയാത്ര വിജയകരമായി പൂർത്തിയാക്കിയ എംവി ഗംഗാ വിലാസ് രണ്ടാം യാത്രക്ക് തയ്യാറെടുക്കുന്നു. ഇത്തവണ 30 ദിവസത്തെ യാത്രയാണ് പദ്ധതിയിടുന്നത്. 15 വിനോദസഞ്ചാരികളുമായി വ്യാഴാഴ്ച കൊൽക്കത്തയിലേക്ക് എംവി ഗംഗാവിലാസ് യാത്ര തിരിക്കുമെന്ന് അന്താര ലക്ഷ്വറി ക്രൂയിസ് ചെയർമാൻ രാജ് സിങ് പറഞ്ഞു.

രണ്ടാമത്തെ യാത്രയിൽ ഏകദേശം 10-15 സ്വിസ് വിനോദസഞ്ചാരികൾ ഉണ്ടായിരിക്കും. ആഡംബരയാത്രയിൽ സഞ്ചാരികൾ ഇന്ത്യൻ ഭക്ഷണ രീതികളും സംസ്‌കാരങ്ങളും പരിചയപ്പെടാനുള്ള അവസരമൊരുക്കും. ദിബ്രുഗഡിൽ നിന്ന് ബംഗ്ലാദേശിലെ ധാക്ക വഴി കൊൽക്കത്തയിലേക്കാണ് കപ്പലിന്റെ അടുത്ത യാത്രയെന്ന് ക്രൂയിസ് ചെയർമാൻ അറിയിച്ചു.

ആദ്യ യാത്രക്ക് ശേഷം അസമിലെ ദിബ്രുഗഡിൽ എത്തിയ ക്രൂയിസ് കപ്പൽ അന്താര ലക്ഷ്വറി ക്രൂയിസിന്റെ ഉടമസ്ഥതയിലാണുള്ളത്. റിവർ ക്രൂയിസിന്റെ ആദ്യയാത്രക്ക് പച്ചക്കൊടി കാണിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു. 50 ദിവസംകൊണ്ട് 3200 കിലോമീറ്ററാണ് റിവർ ക്രൂയിസ് പിന്നിട്ടത്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദി യാത്ര എന്ന ബഹുമതിയും റിവർ ക്രൂയിസ് നേടി കഴിഞ്ഞു

Leave a Reply