ബെംഗളൂരില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് രണ്ട് സ്‌കൂട്ടര്‍ യാത്രികര്‍ മരിച്ചു; കാറില്‍ ബി.ജെ.പി എംഎല്‍എയുടെ സ്റ്റിക്കര്‍

0

ബെംഗളൂരു: തിങ്കളാഴ്ച ബെംഗളൂരുവിലെ റോഡില്‍ നിയന്ത്രണം വിട്ട എസ്യുവി ഒന്നിലധികം വാഹനങ്ങളില്‍ ഇടിച്ച് രണ്ട് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.എസ്യുവിയുടെ ഡ്രൈവര്‍ മോഹന്‍ അറസ്റ്റിലായിട്ടുണ്ട്.

കാറില്‍ ബിജെപി എംഎല്‍എ ഹര്‍ത്തലു ഹാലപ്പയുടെ സ്റ്റിക്കര്‍ പതിപിച്ചിട്ടുണ്ടെങ്കിലും കാര്‍ അദ്ദേഹത്തിന്റെ ആയിരുന്നില്ല. എംഎല്‍എയും കാറില്‍ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. എംഎല്‍എയുടെ മകള്‍ സുസ്മിത ഹാലപ്പയുടെ ഭര്‍ത്താവിന്റെ അച്ഛനും മുന്‍ ഫോറസ്റ്റ് ഓഫീസറും രാമു സുരേഷിന്റെയാണ് എസ്യുവി.

48കാരനായ മോഹന്‍ സുരേഷിന് വേണ്ടിയാണ് ജോലി ചെയ്യുന്നത്. ഇയാള്‍ മദ്യപിച്ചിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ആശുപത്രിയില്‍ ജോലി ചെയ്യുന്ന സുസ്മിത ഹാലപ്പയെ കൂട്ടികൊണ്ടുവരാന്‍ പോകുന്നതിനിടെയാണ് എസ്യുവി നിയന്ത്രണം വിട്ട് കാറുകളില്‍ ഇടിച്ചത്. മജീദ് ഖാന്‍, അയപ്പ എന്നീ രണ്ട് സ്‌കൂട്ടര്‍ യാത്രക്കാരുടെ മുകളിലൂടെയാണ് എസ്യുവി പാഞ്ഞുകയറിയത്. ഇവരില്‍ ഒരാള്‍ സംഭവസ്ഥലത്തും മറ്റെയാള്‍ ആശുപത്രിയില്‍ വെച്ചും മരിച്ചു. അപകടത്തില്‍ രണ്ട് കാറുകളും മൂന്ന് ബൈക്കുകളും തകര്‍ന്നതായി പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here