അദാനി വളര്‍ന്നത് ബിജെപിയുടെ ഭരണത്തണലില്‍; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി; ലോക്‌സഭയില്‍ ബഹളം

0

ന്യുഡല്‍ഹി: ഗൗതം അദാനിയുടെ വളര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധിപ്പിച്ച് ആരോപണങ്ങളുടെ പെരുമഴ. മകാണ്‍ഗ്രസ് നേതാവ് രാസുല്‍ ഗാന്ധിയാണ് ലോക്‌സഭയില്‍ അദാനിക്കും മോദിക്കുമെതിരെ ആഞ്ഞടിച്ചത്. ബിജെപിയുടെ ഭരണത്തണലിലാണ് അദാനി വളര്‍ന്നതെന്നും അദാനിക്ക എല്ലാ സഹായവും നല്‍കിയത് മോദിയാണെന്നും രാഹുല്‍ ആരോപിച്ചു.

സോളാര്‍ എനര്‍ജി, വിന്റ് എനര്‍ജി തുടങ്ങി ഒരു ബിസിനസിലും അദാനി ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. ഭാരത് ഡോഡോ യാത്രയില്‍ ഉടനീളം ജനങ്ങള്‍ തന്നോട് ചോദിച്ചതും അതാണ്. എല്ലാ മേഖലയിലും അദാനിക്ക് എങ്ങനെ ഇത്രമാത്രം വിജയിക്കാന്‍ കഴിഞ്ഞു. പ്രധാനമന്ത്രിയുമായി എന്താണ് അദ്ദേഹത്തിന്റെ ബന്ധം. മോദി സന്ദര്‍ശനം നടത്തുന്ന രാജ്യങ്ങളിലെല്ലാം അദാനിക്ക് ബിസിനസ് കരാറുകള്‍ ലഭിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

2014നും 2022നും മധ്യേ അദാനിയുടെ ആസ്തി എങ്ങനെയാണ് 800 കോടി ഡോളറില്‍ നിന്നും 140 ശതകോടി ഡോളറായി ഉയര്‍ന്നത്. ആളുകള്‍ തന്നോട് അക്കാര്യം ചോദിക്കുന്നു. ബിജെപി അധികാരത്തില്‍ വന്നതോടെ അതിസമ്പന്നരുടെ പട്ടികയില്‍ 600ാം സ്ഥാനത്തുനിന്നു രണ്ടാമതെത്തി. -രാഹുല്‍ പറഞ്ഞു.

ഇതിനിടെ ലോക്‌സഭയില്‍ എഴുന്നേറ്റ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു, അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും തെളിവുകള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു.

അദാനി വിഷയത്തില്‍ ഇരുസഭകളിലും പ്രതിപക്ഷ ബഹളം തുടരുകയാണ്. സഭ തുടര്‍ച്ചയായി തടസ്സപ്പെട്ടു. ഹിന്‍ഡന്‍ബെര്‍ഗ് റിസേര്‍ച് റിപ്പോര്‍ട്ടിനു പിന്നാലെയാണ് അദാനിയുടെ ഓഹരിയില്‍ കനത്ത നഷ്ടമുണ്ടായതും ശതകോടികളുടെ നഷ്ടം നേരിട്ടതും.

LEAVE A REPLY

Please enter your comment!
Please enter your name here