കുട്ടികൾ തമ്മിൽ സ്കൂളിൽ തർക്കം; ചോദിക്കാനെത്തിയ രക്ഷിതാക്കൾ തമ്മിൽ കയ്യാങ്കളി; വീട്ടമ്മയെ വെട്ടിയ പ്രതി അറസ്റ്റിൽ

0

തിരുവനന്തപുരം: യുവതിയെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. ആറ്റിങ്ങൽ അവൻവഞ്ചേരി കൊച്ചുപരുത്തിയിൽ സുജയ്ക്കാണ് വെട്ടേറ്റത്. സംഭവത്തിൽ അയൽവാസിയും ബന്ധുവുമായ ഇടക്കയോട് വില്ലേജിൽ കൊച്ചു പരുത്തിയിൽ ആറ്റുവിളാകം വീട്ടിൽ ഗംഗധരൻ മകൻ ഷിബു (47 )നെയാണ് ആറ്റിങ്ങൽ പോലീസ് പിടികൂടിയത്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമായത്.

ഇരുവരുടെയും മക്കൾ തമ്മിൽ തർക്കം ഉണ്ടാകുകയും ഈ തർക്കം രക്ഷിതാക്കൾ തമ്മിലുള്ള കയ്യാങ്കളിയിൽ എത്തുകയായിരുന്നു. തുടർന്ന് ഷിബു വീട്ടിൽ നിന്നു വെട്ടു കത്തി എടുത്തു സുജയുടെ വീട്ടിൽ കയറി സുജയെ വെട്ടി പരിക്കേൽപിക്കുകയായിരുന്നു. ആക്രമണത്തിൽ മുഖത്തും കൈക്കും വെട്ടേറ്റ സുജയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here