യുഎഇയിൽ ഇത്തിഹാദ് റെയിലിലൂടെയുള്ള ചരക്ക് നീക്കത്തിന് ഔദ്യോഗികമായി തുടക്കമായി

0

ദുബായ്: യുഎഇയിൽ ഇത്തിഹാദ് റെയിലിലൂടെയുള്ള ചരക്ക് നീക്കത്തിന് ഔദ്യോഗികമായി തുടക്കമായി. യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. അബുദാബിയിലെ അൽ ഫയാ മേഖലയിൽ നിന്നാണ് ചരക്കുഗതാഗതം തുടങ്ങിയത്.

അ​ബു​ദാ​ബി മു​ത​ൽ ഫു​ജൈ​റ വ​രെ 900 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് ഇ​ത്തി​ഹാ​ദ് റെ​യി​ൽ​പാ​ത നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. യു​എ​ഇ​യി​ലെ നാ​ലു സു​പ്ര​ധാ​ന തു​റ​മു​ഖ​ങ്ങ​ളെ​യും ഏ​ഴ് ച​ര​ക്ക് ഗ​താ​ഗ​ത മേ​ഖ​ല​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ഇ​ത്തി​ഹാ​ദ് റെ​യി​ൽ. വ​ർ​ഷം ആ​റു കോ​ടി ട​ൺ ച​ര​ക്കു​ക​ൾ റെ​യി​ൽ ശൃ​ഖ​ല​യി​ലൂ​ടെ കൈ​കാ​ര്യം ചെ​യ്യാ​നാ​കു​മെ​ന്ന് ഷെ​യ്ഖ് മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.

38 എ​ഞ്ചി​നു​ക​ളും എ​ല്ലാ​ത്ത​രം ച​ര​ക്കു​ക​ളും കൊ​ണ്ടു​പോ​കാ​ൻ ക​ഴി​വു​ള്ള ആ​യി​ര​ത്തി​ല​ധി​കം വാ​ഗ​നു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ശൃ​ഖ​ല. ഏ​ഴു എ​മി​റേ​റ്റു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന റെ​യി​ൽ​പാ​ത വ​ഴി അ​ബു​ദാ​ബി​യി​ൽ നി​ന്ന് ദു​ബാ​യി​ലേ​ക്ക് 50 മി​നി​റ്റ് കൊ​ണ്ടും ഫു​ജൈ​റ​യി​ലേ​ക്ക് 100 മി​നി​റ്റ് കൊ​ണ്ടും എ​ത്തി​ച്ചേ​രാ​നാ​കും.

180 സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ 133 ദ​ശ​ല​ക്ഷം തൊ​ഴി​ൽ മ​ണി​ക്കൂ​ർ ചെ​ല​വി​ട്ടാ​ണ് റെ​യി​ൽ ശൃ​ഖ​ല യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. ഇ​ത്തി​ഹാ​ദ് റെ​യി​ൽ 2030ൽ ​യാ​ത്രാ സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here