അക്കരെപ്പച്ച എന്ന ചിന്താഗതി യുവതലമുറ ഉപേക്ഷിക്കണം; കേരളം വിട്ടുപോകുന്ന കുട്ടികൾ, ഇത്രയും സ്ഥലം ലോകത്തെങ്ങുമില്ലെന്ന യാഥാർഥ്യം മനസിലാക്കണമെന്നു ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ

0

കേരളം വിട്ടുപോകുന്ന കുട്ടികൾ, ഇത്രയും സ്ഥലം ലോകത്തെങ്ങുമില്ലെന്ന യാഥാർഥ്യം മനസിലാക്കണമെന്നു ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ. കേരള മാനേജ്‌മെന്‍റ് അസോസിയേഷൻ (കെഎം എ) സംഘടിപ്പിച്ച പ്രഫ. കെ.ടി. ചാണ്ടി സ്മാരക പ്രഭാഷണപരിപാടിയിൽ സംസാരിക്കുകയായിരുന്നു ജസ്റ്റീസ്.

യുവതലമുറയെ നമുക്ക് ഒന്നും പഠിപ്പിക്കാൻ കഴിയില്ല, പക്ഷേ അവരെ പ്രോത്സാഹിപ്പിക്കാൻ കഴിയും. അക്കരെപ്പച്ച എന്ന ചിന്താഗതി യുവതലമുറ ഉപേക്ഷിക്കണം. വരും തലമുറയ്ക്കായി കേരളം ഒന്നും കരുതിവച്ചിട്ടില്ല. അതേക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply