പറക്കുംതളികയിൽ നിന്ന് വീണ്ടും സിഗ്നൽ; അന്യഗ്രഹജീവികൾ ഭൂമിയിലേയ്ക്ക് ?

0

വാഷിംഗ്ടൺ: ഈ ലോകത്ത് അന്യഗ്രഹജീവികളും പറക്കുംതളികയും ഉണ്ടോ എന്ന് നമ്മൾ തന്നെ ചോദിച്ച് കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. പല രാജ്യങ്ങളുടെയും ആകാശമേഖലയിൽ പറക്കുംതളിക സാന്നിധ്യം കാണുകയും ചെയ്തു. ഇതൊക്കെ പല തരത്തിലുള്ള ഊഹപോഹങ്ങളാണ് വർധിപ്പിക്കുന്നത്. എന്നാൽ ഇപ്പോൾ വീണ്ടും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

പുതിയ സാങ്കേതിക വിദ്യയിലൂടെ ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിരിക്കുന്നത് ഒരിക്കൽ കൂടി പറക്കുംതളികയിൽ നിന്നുള്ള സിഗ്നലുകൾ ഭൂമിയിലെത്തിയിരിക്കുകയാണ് എന്നാണ്. അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് ഇതിൽ കണ്ടെത്തിയിരിക്കുന്നതും

ഭൂമിയിലേക്ക് അജ്ഞാതമായ ഏതോ ഗ്രഹത്തിൽ നിന്നുള്ള സന്ദേശമാണ് എത്തിയത്. ഇവ ഭൂമിയിലുള്ള യാതൊന്നുമായും ചേർന്ന് പോകുന്നതല്ല. ഇത് മനുഷ്യന് പുറത്ത് വേറെയും ജീവികൾ മറ്റ് പ്രപഞ്ചത്തിലായിട്ടുണ്ട് എന്ന സിദ്ധാന്തത്തിന് ബലമേകുന്നു. പുതിയൊരു ഗ്രഹവും, അതിൽ നിന്നുള്ള ആശയവിനിമയ സിഗ്നലുമാണ് ലഭിച്ചിരിക്കുന്നത്. ഇതൊരു പറക്കുംതളികയിൽ നിന്ന് വന്നതാണെന്നാണ് കരുതുന്നത്. എന്നാൽ ഇത് എന്തെങ്കിലും കാര്യം പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ളതായിരുന്നോ എന്നാ കര്യത്തിൽ മാത്രം വ്യക്തതയില്ല.

ശാസ്ത്രജ്ഞർ പുതിയ മെഷീൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് അന്യഗ്രഹജീവികളുടെ സിഗ്നൽ കൃത്യമായി മനസ്സിലാക്കാവുന്നതാണ്. പറക്കുംതളികയിൽ നിന്ന് ഒന്നല്ല എട്ടോളം സിഗ്നലുകളാണ് കണ്ടെത്തിയത്. ഇത്തരമൊരു സിഗ്നലുകൾ മുൻ സംവിധാനത്തിൽ കണ്ടെത്താൻ പോലും സാധിച്ചില്ലായിരുന്നു. അന്യഗ്രഹജീവികളെ കണ്ടെത്താനുള്ള ശ്രമത്തിൽ ഇത് വലിയ ചുവടുവെപ്പ് കൂടിയാണ്. ഈ സിഗ്നലുകൾ വരുന്നത് അഞ്ച് നക്ഷത്രങ്ങളിൽ നിന്നാണ് . താരതമ്യേന ഭൂമിക്ക് അടുത്തായിട്ടാണ് ഇവ ഉള്ളതെന്ന് സൂചന. കാരണം അധികം ദൂരെയല്ലാതെയാണ് ഈ സിഗ്നുകൾ ഭൂമിയിൽ ലഭിക്കുന്നത്.

മറ്റ് ഗ്രഹങ്ങളിൽ മനുഷ്യനിൽ നിന്ന് വ്യത്യസ്തമായ അന്യഗ്രഹജീവികളുണ്ടെന്നാണ് ഈ കണ്ടുപിടുത്തതോടെ മനസ്സിലാവുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് ഈ സിഗ്നലുകൾ പിടിച്ചെടുക്കുന്നത്. ഭൂമിക്ക് എത്ര അകലെയുള്ള സിഗ്നലുകളും ഇവയ്ക്ക് പിടിച്ചെടുക്കാം. ഈ സിഗ്നലുകൾ അന്യഗ്രഹ സാങ്കേതിവിദ്യയിൽ നിന്നാണ് വരുന്നതെന്ന് ശാസ്ത്രജ്ഞർ ഉറപ്പിച്ച് പറയുന്നു. ഇത് യാദൃശ്ചികമായി സംഭവിച്ചതാണോ അതല്ലെങ്കിൽ മനപ്പൂർവും സിഗ്നലുകൾ അയച്ചതാണോ എന്ന കാര്യത്തിൽ ഇതുവരെ ഉറപ്പ് വന്നിട്ടില്ല.

അന്യഗ്രഹജീവികൾ ഭൂമിയിലേക്ക് എത്തുന്നതും വൈകാതെ തന്നെയുണ്ടാവും. അന്യഗ്രഹജീവികളുമായുള്ള ആശയവിനിമയം വൈകാതെ സാധ്യതമാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. ഈ സിഗ്നലുകളിലാണ് വലിയ പ്രതീക്ഷ. അതിലൂടെ പുതിയൊരു വിഭാഗത്തെ തന്നെ കണ്ടെത്താമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. അതേ സമയം എട്ടോളം സിഗ്നലുകൾ കണ്ടതിലാണ് ഏറ്റവും വലിയ അമ്പരപ്പുള്ളത്. ഇവയെ മുമ്പ് അടയാളപ്പെടുത്താൻ പോലും സാധിക്കില്ലായിരുന്നു. എന്നാൽ പുതിയ സാങ്കേതികവിദ്യ വന്നതോടെ ഇതും കണ്ടെത്തുകയായിരുന്നു.

പക്ഷേ, പഠനം അധികം മുന്നോട്ട് പോയിട്ടില്ല. ഈ സിഗ്നലുകൾ ഭൂമിയിലേക്ക് പിന്നീട് വന്നിട്ടില്ല. ഇതിന് സമാനമായ സിഗ്നലുകളും കണ്ടെത്തിയിട്ടില്ലെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. റേഡിയോ തരംഗങ്ങളെ ആശ്രയിച്ചാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. അന്യഗ്രഹജീവികൾ ബഹിരാകാശത്തിലൂടെ വേഗത്തിൽ സഞ്ചരിക്കും. അതാണ് റേഡിയോ തരംഗങ്ങൾ ഉപയോഗിക്കാൻകാരണം. മൂന്ന് മില്യൺ സിഗ്നലുകൾ ശാസ്ത്രജ്ഞർ കണ്ടെത്തിയതായിട്ടാണ് റിപ്പോർട്ട്. ഇതൊന്ന് ശരിക്കും പരിശോധിച്ചപ്പോൾ 20515 ആയി കുറഞ്ഞു. ഇതിൽ നിന്നാണ് എട്ട് സിഗ്നലുകൾ എടുത്തത്. ഇവയെല്ലാം ഭൂമിയിൽ നിന്ന് മുപ്പത് മുതൽ 90 മില്യൺ പ്രകാശ വർഷം അകലെ നിന്നാണ് വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here