വീഡിയോ കോൾ ചെയ്ത ഭാര്യയെ കാണണമെന്ന ആവശ്യം നിരസിച്ചതിന് ഭർത്താവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ സഹപ്രവർത്തകൻ അറസ്റ്റിൽ

0

വീഡിയോ കോൾ ചെയ്ത ഭാര്യയെ കാണണമെന്ന ആവശ്യം നിരസിച്ചതിന് ഭർത്താവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ സഹപ്രവർത്തകൻ അറസ്റ്റിൽ. രാജേഷ് മിശ്ര എന്ന 49കാരനാണ് പരിക്കേറ്റത്. സഹപ്രവർത്തകനായ വി സുരേഷാണ് രാജേഷിനെ കുത്തിയത്. ബംഗളൂരുവിലാണ് സംഭവം.

ഇരുവരും എച്ച്എസ്ആർ ലേഔട്ട് സെക്ടർ രണ്ടിലെ ഒരു വസ്ത്രക്കടയിൽ ടെയ്‌ലർ കം സെയിൽസ്മാന്മാരായി ജോലി ചെയ്തുവരികയായിരുന്നു. രാജേഷ് മിശ്രയെ ഭാര്യ വീഡിയോ കോൾ ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. രാജേഷിന്റെ ഭാര്യയെ കാണണമെന്ന് 56കാരനായ സുരേഷ് ആവശ്യപ്പെട്ടു. എന്നാൽ, രാജേഷിന് ഇതിന് താത്പര്യം ഇല്ലായിരുന്നു. ഇതോടെ ഇരുവരും തമ്മിൽ തർക്കമായി. തർക്കത്തിനൊടുവിൽ കത്രിക കൊണ്ട് കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു.

തർക്കം കടുത്തതോടെ സുരേഷ് കത്രികയെടുത്ത് രാജേഷിനെ കുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സംഭവ ശേഷം രാജേഷ് രക്ഷപ്പെട്ടു. സ്ഥാപനത്തിലുണ്ടായിരുന്ന മറ്റ് സഹപ്രവർത്തകരാണ് രാജേഷിനെ ആശുപത്രിയിൽ എത്തിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 324, 524 വകുപ്പുകൾ പ്രകാരം സുരേഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിനൊടുവിൽ തിങ്കളാഴ്ച തന്നെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here