ബസില്‍ നിന്നും ഇറക്കി വിട്ട രോഗിയായ സ്ത്രീ മരിച്ചു

0

ബസില്‍ നിന്നും ഇറക്കി വിട്ട രോഗിയായ സ്ത്രീ മരിച്ചു. ഭുവനേശ്വറിലാണ് സംഭവം. ബെര്‍ഹാംപുരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണ് 50കാരിയായ സ്ത്രീയെയും മകനെയും ഇറക്കിവിട്ടത്.

ഭുവനേശ്വറിലെ എയിംസ് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന പദ്മതോല ഗ്രാമത്തില്‍ നിന്നുള്ള റുനു സ്വയിനാണ് മരിച്ചത്.

യാ​ത്രാ​മ​ധ്യേ, ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല പെ​ട്ടെ​ന്ന് വ​ഷ​ളാ​യി. തു​ട​ർ​ന്ന് അ​മ്മ​യെ ഛത്ര​പൂ​രി​ലോ ബെ​ർ​ഹാം​പൂ​രി​ലോ ഉ​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ മ​ക​ൻ സു​ജി​ത് ബ​സി​ന്‍റെ ഡ്രൈ​വ​റോ​ടും ക​ണ്ട​ക്ട​റോ​ടും അ​പേ​ക്ഷി​ച്ചു. എ​ന്നാ​ൽ അ​വ​ർ ഇ​വ​രെ ബ​സി​ൽ നി​ന്നും ന​ടു​റോ​ഡി​ൽ ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു.

ആ​രും സ​ഹാ​യ​ത്തി​നി​ല്ലാ​തെ നി​ന്ന ഇ​വ​രെ പോ​ലീ​സെ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും ഇ​വ​ർ മ​രി​ച്ചി​രു​ന്നു. കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ൽ അ​മ്മ മ​രി​ക്കു​ക​യാ​യി​ല്ലാ​യി​രു​ന്നു​വെ​ന്ന് മ​ക​ൻ സു​ജി​ത്ത് പ്ര​തി​ക​രി​ച്ചു.

Leave a Reply