ന്യുമോണിയ ഭേദപ്പെടാൻ ചൂടുള്ള ഇരുമ്പ് ദണ്ഡ് വയറിൽ കുത്തി; മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

0


ഭോപ്പാൽ: ന്യുമോണിയ ഭേദപ്പെടാന്‍ മൂന്ന് മാസം പ്രായമുള്ള കുട്ടിയുടെ വയറില്‍ ചൂടുള്ള ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കുത്തി. ഡല്‍ഹിയിലാണ് അതിദാരുണമായ സംഭവം നടന്നത്.

അ​തി​ക്രൂ​ര​മാ​യ ചി​കി​ത്സാ​രീ​തി​യെ തു​ട​ർ​ന്ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ പെ​ണ്‍​കു​ട്ടി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

മ​ധ്യ​പ്ര​ദേ​ശി​ലെ ഗോ​ത്ര​വ​ര്‍​ഗ​ക്കാ​ര്‍ കൂ​ടു​ത​ല്‍ താ​മ​സി​ക്കു​ന്ന ഷ​ഹ്‌​ഡോ​ല്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. സം​സ്‌​ക​രി​ച്ച കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ന്യു​മോ​ണി​യ ബാ​ധി​ച്ച കു​ട്ടി​ക്ക് കൃ​ത്യ​മാ​യ ചി​കി​ത്സ ല​ഭി​ച്ചി​രു​ന്നു​വെ​ന്ന് ഷ​ഹ്‌​ഡോ​ല്‍ ക​ള​ക്ട​ര്‍ വ​ന്ദ​ന വൈ​ദ് പ​റ​ഞ്ഞു.

ക​മ്പി പ​ഴു​പ്പി​ച്ച് കു​ട്ടി​യെ കു​ത്ത​രു​തെ​ന്ന് കു​ട്ടി​യു​ടെ അ​മ്മ​യോ​ട് പ്ര​ദേ​ശ​ത്തെ ആം​ഗ​ന്‍​വാ​ടി അ​ധ്യാ​പി​ക അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​വ​ര്‍ അ​നു​സ​രി​ച്ചി​ല്ലെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, മ​ധ്യ​പ്ര​ദേ​ശി​ലെ പ​ല ആ​ദി​വാ​സി ആ​ധി​പ​ത്യ പ്ര​ദേ​ശ​ങ്ങ​ളി​ലും ന്യു​മോ​ണി​യ ഭേ​ദ​പ്പെ​ടാ​ൻ ചൂ​ടു​ള്ള ഇ​രു​മ്പ് ദ​ണ്ഡ് ഉ​പ​യോ​ഗി​ച്ച് ശ​രീ​ര​ത്തി​ൽ കു​ത്തു​ന്ന രീ​തി സാ​ധാ​ര​ണ​മാ​ണ്.

Leave a Reply