യു.പിയിൽ ബലാത്സംഗത്തിനിര‍യായ 16കാരി ആത്മഹത്യ ചെയ്തു; യുവാവ് അറസ്റ്റിൽ

0

സുൽത്താൻപുർ: ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ ബലാത്സംഗത്തിനിര‍യായ 16കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സൗരഭ് അഗ്രഹാരി (19) ആണ് അറസ്റ്റിലായത്. കുർവാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്ച സഹോദരിയുടെ വീട്ടിലെത്തിയ പ്രതി അയൽവാസിയായ പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Leave a Reply