ഡോൾഫിനുകൾക്കൊപ്പം നീന്തിയ കൗമാരക്കാരിയെ സ്രാവ് കടിച്ചുകൊന്നു

0

പെർത്ത്: പടിഞ്ഞാറൻ ആസ്ട്രേലിയയിലെ പെർത്തിലെ സ്വാൻ നദിയിൽ ഡോൾഫിനുകൾക്കൊപ്പം നീന്താനിറങ്ങിയ കൗമാരക്കാരിയെ സ്രാവ് കടിച്ചുകൊന്നു. കൂട്ടുകാർക്കൊപ്പം നദിയിലെത്തിയ 16കാരിക്കാണ് ദാരുണാന്ത്യം.

ജെറ്റ് സ്കീകളിൽ സംഘം നദിയിലിറങ്ങുകയായിരുന്നുവെന്നും ഡോൾഫിനുകളെ കണ്ടപ്പോൾ വെള്ളത്തിലിറങ്ങി നീന്തിയ പെൺകുട്ടിയെയാണ് സ്രാവ് ആക്രമിച്ചതെന്നും ഫ്രെമാന്റിൽ ജില്ല ആക്ടിങ് ഇൻസ്പെക്ടർ പോൾ റോബിൻസൺ പറഞ്ഞു. പെൺകുട്ടിയെ നദിയിൽനിന്ന് പുറത്തെടുത്തെങ്കിലും മരണപ്പെട്ടിരുന്നു. അതേസമയം, സ്വാൻ നദിയുടെ ഈ ഭാഗത്ത് സ്രാവുകളെ അപൂർവമായി പോലും കാണാറില്ലെന്ന് ഫിഷറീസ് വിദഗ്ധർ പറഞ്ഞു. 1960ന് ശേഷം ആദ്യമായാണ് ആസ്ട്രേലിയൻ നദികളിൽ സ്രാവ് ആക്രമണത്തിൽ മരണമുണ്ടാകുന്നത്

Leave a Reply