പതിനൊന്നാമതും വിവാഹം കഴിച്ച് 83 കാരന്‍; നിലവില്‍ നാലു ഭാര്യമാര്‍, 18 ആണ്‍മക്കളും, 20 പെണ്‍മക്കളും 88 പേരക്കുട്ടികളും

0

83-കാരനായ സൗദി പൗരന്‍ പതിനൊന്നാമതു വിവാഹം കഴിച്ചു. അലി അല്‍-ബലാവിയാണ് തന്റെ പതിനൊന്നാം വിവാഹം നടത്തിയത്. തബൂക്ക് മേഖലയില്‍ കുടുംബാംഗങ്ങളുടെയും, സുഹൃത്തുക്കളുടേയും സാനിധ്യത്തിലായിരുന്നു വിവാഹാഘോഷം നടന്നത്.

നിലവില്‍ ഇയാള്‍ക്ക് നാലു ഭാര്യമാരുണ്ട്. കൂടാതെ 18 ആണ്‍മക്കളും, 20 പെണ്‍മക്കളും 88 പേരക്കുട്ടികളും ഉണ്ട്. അലി അല്‍ബലാവി തന്റെ മാതാപിതാക്കള്‍ക്ക് ഏക മകനാണ്, അവര്‍ക്ക് ഏക ആശ്രയം താനാണെന്നും അതുകൊണ്ടുതന്നെയാണ് വീണ്ടും വിവാഹം കഴിക്കാന്‍ പ്രേരിപ്പിയ്ക്കുന്നതെന്നും ഇയാള്‍ പറഞ്ഞു.

ബഹുഭാര്യാത്വത്തിന് വേണ്ട കാര്യങ്ങളെ കുറിച്ച് അലി അല്‍- ബലാവിയുടെ ഉപദേശമിങ്ങനെയാണ്. ബഹുഭാര്യാത്വം സ്വീകരിയ്ക്കുന്നവര്‍ സാമ്പത്തിക ശേഷിയുള്ളവരാകണം, സ്വന്തമായി പാര്‍പ്പിടവും, ശാരീരിക- മാനസിക ശേഷിയും ഉള്ളവരായിരയ്ക്കണം കൂടാതെ നല്ല ധാര്‍മികതയും, മാനസികമായ അവസ്ഥയിലുമായിരിയ്ക്കണം. മാത്രമല്ല ഭാര്യമാര്‍ക്കിടയില്‍ നീതിയുടെ ആവശ്യമുണ്ട് അതു നടപ്പാക്കുകയും വേണം, അവര്‍ക്കിടയിലും പരസ്പര സ്‌നേഹവും ഉണ്ടാവണം.

ബഹുഭാര്യാത്വം മൂലം തനിയ്ക്ക് ഇതുവരെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല കാരണം തനിയ്ക്ക് അതിനുള്ള കഴിവുള്ളതു കൊണ്ടാണ്് എല്ലാവരും പരസ്പരം ഒത്തൊരുമയോടെ പോകുന്നതെന്നും അലി അല്‍ ബലാവി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here