ദുബായ് ക്യാൻ പദ്ധതി: ഏഴ് ദശലക്ഷത്തിലധികം പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കി

0

ദുബായ്: എമിറേറ്റിൽ നടപ്പിലാക്കിയ ദുബായ് ക്യാൻ പദ്ധതിയിലൂടെ, ഒരു വർഷത്തിനിടയിൽ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന 7 ദശലക്ഷത്തിലധികം 500 എം എൽ പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കാൻ സാധിച്ചതായി ദുബായ് മീഡിയ ഓഫീസ്.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ തടയുന്നത് ലക്ഷ്യമിട്ടു കൊണ്ട് കഴിഞ്ഞ വർഷം ഫെബ്രുവരി 15-നാണ് ദുബായ് ക്യാൻ പദ്ധതി ആരംഭിച്ചത്. ദുബായ് കിരീടാവകാശി എച്ച് എച്ച് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്.

ഈ പദ്ധതി നടപ്പിലാക്കി ഒരു വർഷം കൊണ്ട് എമിറേറ്റിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന 7 ദശലക്ഷത്തിലധികം 500 എംഎൽ പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കാൻ സാധിച്ചതായും, ഇതിന്റെ ഭാഗമായി എമിറേറ്റിൽ അമ്പത് വാട്ടർ ഫൗണ്ടനുകൾ സ്ഥാപിച്ചതായും ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി.

ഈ പദ്ധതിയുടെ ഭാഗമായി ദുബായ് നഗരത്തിൽ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 50 വാട്ടർ സ്റ്റേഷനുകളിൽ നിന്നായി പൊതുജനങ്ങൾക്ക് വീണ്ടും ഉപയോഗിക്കാവുന്ന കുപ്പികളിൽ കുടിവെള്ളം ലഭ്യമാക്കുന്നതാണ്. ഈ പദ്ധതിയുടെ കീഴിൽ എമിറേറ്റിലെ ബീച്ചുകൾ, പാർക്കുകൾ, മാളുകൾ തുടങ്ങിയ പ്രധാന പൊതുഇടങ്ങളിൽ വാട്ടർ സ്റ്റേഷനുകൾ ആരംഭിച്ചിട്ടുണ്ട്.

കൈറ്റ് ബീച്ച്, ദുബായ് മറീന, ജെ എൽ ടി, ഡൗൺ ടൌൺ ദുബായ്, ദുബായ് ഹാർബർ, മദിനത് ജുമേയറാഹ്, ദുബായ് ഫെസ്റ്റിവൽ സിറ്റി, ഖവാനീജ് തുടങ്ങിയ ഇടങ്ങളിൽ ഇത്തരം വാട്ടർ ഫൗണ്ടനുകൾ സ്ഥാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here