എംപിയായി ആദ്യ വർഷം തന്നെ ‘മികച്ച പാര്‍ലമെന്റേറിയന്‍’; ജോണ്‍ ബ്രിട്ടാസിന് സൻസദ് രത്ന അവാർഡ്

0

മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്ന അവാർഡ് ഡോ ജോൺ ബ്രിട്ടാസ് എംപിക്ക്. സഭാനടപടികളിലെ മികച്ച ഇടപെടലുകൾക്കാണ് ജോൺ ബ്രിട്ടാസ് എംപിക്ക് അംഗീകാരം ലഭിച്ചത്. രാജ്യസഭയിലെ ചോദ്യങ്ങള്‍, സ്വകാര്യ ബില്ലുകള്‍, ചര്‍ച്ചകളിലെ പങ്കാളിത്തം, സഭാ നടപടികളിലെ പ്രാഗല്‍ഭ്യം മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. പാര്‍ലമെന്ററി സഹമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ടി എസ് കൃഷ്ണമൂര്‍ത്തി സഹാധ്യക്ഷനായിരുന്നു.

എംപിയായി ആദ്യ വർഷം തന്നെ മികച്ച പാർലമെന്റേറിയനുള്ള അവാർഡ് എന്ന പുതുമയും ഡോ ജോൺ ബ്രിട്ടാസ് എംപിയെ തേടിയെത്തിയിരിക്കുകയാണ്. ബ്രിട്ടാസിനെക്കൂടാതെ ഡോ. മനോജ് കുമാർ ഝാ, ഫൗസിയ തഹ്സീൻ അഹമ്മദ് ഖാൻ എന്നിവരും അവാർഡിന് അർഹരായി. മാർച്ച് 25ന് ദില്ലിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.

Leave a Reply