രാജസ്ഥാനിലെ അജ്മീറിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകനെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് ഗ്രാമവാസികൾ

0

രാജസ്ഥാനിലെ അജ്മീറിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകനെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് ഗ്രാമവാസികൾ. അജ്മീർ ജില്ലയിലെ ഭാൻവ്ത ഗ്രാമത്തിലാണ് സംഭവം. സർക്കാർ സ്‌കൂൾ അദ്ധ്യാപകനായ മഹാലക്ഷ്മൺ മേഘവൻഷിക്കെതിരെയാണ് പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയത്.

11കാരിയെ മോശമായി സ്പർശിച്ച അദ്ധ്യാപകനെ ഗ്രാമീണർ പിടികൂടി മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. പിന്നാലെ പരാതിയിൽ അദ്ധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്തു. അദ്ധ്യാപകൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ഒരു സംഘം സ്‌കൂൾ ഗേറ്റടച്ച് പ്രതിഷേധിക്കുകയും ചെയ്തു.

അദ്ധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്നുകാട്ടി പിസ്‌നഘാൻ പൊലീസ് സ്റ്റേഷനിൽ മാതാപിതാക്കൾ പരാതി നൽകുകയായിരുന്നു എന്ന് ഡെപ്യൂട്ടി എസ്‌പി പറഞ്ഞു. വെള്ളിയാഴ്ച സ്‌കൂൾ വിട്ട് വീട്ടിലെത്തിയ പെൺകുട്ടി വളരെയധികം പരിഭ്രാന്തയും ഭയചകിതയുമായിരുന്നു എന്ന് മാതാപിതാക്കൾ പറഞ്ഞു.

എന്താണ് സംഭവിച്ചതെന്ന് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് അദ്ധ്യാപകനായ മഹാലക്ഷ്മൺ മേഘ്വൻഷി മോശമായ ഉദ്ദേശത്തോടെ തന്നെ സ്പർശിച്ചെന്ന് പെൺകുട്ടി പറഞ്ഞതും തുടർന്ന് അവർ പരാതി നൽകിയതും.

Leave a Reply